ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് രാജ്യത്ത് വിലക്കുള്ളതിനാല്‍ അതിന് പകരമാകാവുന്ന സുസ്ഥിര ബദലാണിത്.

ന്യൂഡൽഹി: പ്ലാസ്റ്റിക്ക് പാക്കേജുകൾക്ക് പ്രകൃതിസൗഹൃദമായ ബദൽ വികസിപ്പിച്ച് തിരുവനന്തപുരം സി.എസ്.ഐ.ആർ.-എൻ.ഐ.ഐ.എസ്.ടി. (നിസ്റ്റ്). ഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന എസ്റ്റിക് 2026-ൽ (എമർജിങ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നവേഷൻ കോൺക്ലേവ്) പ്രദർശിപ്പിച്ച സാങ്കേതികവിദ്യ പുണെ ആസ്ഥാനമായ സ്റ്റാർട്ടപ്പിന് കൈമാറി.
കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിന്റെ സാന്നിധ്യത്തിൽ സി.എസ്.ഐ.ആർ.-നിസ്റ്റ് ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ, സ്റ്റാർട്ടപ്പ് കമ്പനിയായ മൃദാ പോളിമേഴ്സുമായി ഇതിന്റെ ധാരണാപത്രം കൈമാറി.
പരമ്പരാഗതമായ പ്ലാസ്റ്റിക് പാക്കേജിന് പകരമായി ബയോഡിഗ്രേഡബിൾ പി.ബി.എ.ടി. സംയുക്തങ്ങളുടെ പെല്ലറ്റുകൾ ഉപയോഗിച്ചുള്ള ഹരിത പ്ലാസ്റ്റിക് നിർമാണത്തിന്റെ സാങ്കേതികവിദ്യയാണ് കൈമാറിയിരിക്കുന്നത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് വസ്തുക്കൾക്ക് രാജ്യത്ത് വിലക്കുള്ളതിനാൽ അതിന് പകരമാകാവുന്ന സുസ്ഥിര ബദലാണിത്.
ക്യാരി ബാഗുകൾ, പാത്രങ്ങൾ, അടപ്പുകൾ, ഭക്ഷണ പാക്കേജുകൾ തുടങ്ങിയവ നിർമിക്കാനാകും. സാധാരണ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിക്കുന്നതിൽനിന്ന് വലിയ വ്യത്യാസമില്ലാത്ത ചെലവിൽത്തന്നെ ഇവയും നിർമിക്കാനാകുമെന്ന് മൃദാ പോളിമേഴ്സ് ഡയറക്ടർ വിപിൻ ജെയിൻ പറഞ്ഞു. ആറുമാസത്തിൽ ഇവ മണ്ണിൽ അലിഞ്ഞുചേരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതിനൊപ്പം സി.എസ്.ഐ.ആർ.-നിസ്റ്റ് ഹരിത വെള്ളക്കുപ്പികൾക്കായി വികസിപ്പിച്ച ബയോ പോളിമർ ബോട്ടിൽ ടെക്നോളജിയും എസ്റ്റിക് 2026-ൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യ നിലവിൽ കൈമാറിയിട്ടില്ല. കേരളത്തിൽനിന്നുള്ളവയടക്കം ശാസ്ത്ര-സാങ്കേതിക മികവുകൾ പ്രദർശിപ്പിക്കുന്ന 150-ലേറെ സ്റ്റാളുകൾ സമ്മേളനത്തിലുണ്ട്. മൂന്ന് ദിവസത്തെ സമ്മേളനം വ്യാഴാഴ്ച സമാപിക്കും.
Content Highlights: CSIR-NIIST developed an eco-friendly alternative to plastic packaging using biodegradable PBAT compound pellets., The technology was transferred to Pune-based startup Mruda Polymers at ESTIC 2026 in New Delhi., The green plastic can be used for carry bags, containers, lids, and food packaging, degrading naturally in soil within six months., NIIST also showcased a new bio-polymer green water bottle technology at the event.
Published: 30 Oct 2026, 10:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented