ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയതും ശക്തവുമായ എഐ മോഡലായ 'ജെമിനി 4 കാർബൺ' (Gemini 4 Carbon) പുറത്തിറക്കി. കോഡിങ്, സൈബർ സുരക്ഷ എന്നീ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന തരത്തിലാണ് ഈ പുതിയ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗൂഗിൾ ജെമിനി 4 ആർഗോൺ അവതരിപ്പിച്ച് രണ്ടാഴ്ച തികയുന്നതിന് പിന്നാലെയാണ് കമ്പനി പുതിയ കാർബൺ മോഡൽ വിപണിയിലെത്തിച്ചിരിക്കുന്നത്.

To advertise here,

സവിശേഷതകളെന്തെല്ലാം ?

  • സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ പിഴവുകൾ കണ്ടെത്തൽ (vulnerability detection), അപകടസാധ്യതകൾ വിലയിരുത്തൽ (exploitation), പിഴവുകൾ പരിഹരിച്ച് സുരക്ഷിതമാക്കൽ (patching) എന്നിവയിൽ അത്യാധുനികമായ പ്രകടനമാണ് ജെമിനി 4 കാർബൺ കാഴ്ചവെക്കുന്നത്.
  • മുൻ മോഡലായ ആർഗോണിനേക്കാൾ ഇരട്ടിയലധികം വിജയകരമായി സുരക്ഷിതമായ കോഡുകൾ നിർമ്മിക്കാൻ കാർബണിന് സാധിക്കും.
  • ദിവസങ്ങളോളം തുടർച്ചയായി പ്രവർത്തിച്ച് സങ്കീർണ്ണമായ കോഡിങ് പ്രശ്നങ്ങൾക്കും സിസ്റ്റം ബഗുകൾക്കും സ്വയം പരിഹാരം കണ്ടെത്താൻ ഈ മോഡലിന് ശേഷിയുണ്ട്.
  • ആർട്ടിഫിഷ്യൽ അനാലിസിസ് ഇന്റലിജൻസ് ഇൻഡെക്‌സിൽ (v5.0) 59 സ്‌കോറോടെ കാർബൺ ഒന്നാം സ്ഥാനം നേടി. കൂടാതെ SECbench Pro (88.2%), ExploitGym (54.8%), CWEbench (71.0%) എന്നീ പ്രമുഖ സുരക്ഷാ ബെഞ്ച്മാർക്കുകളിലും മുൻപന്തിയിലാണ്.
  • ‌വ്യാജവിവരങ്ങൾ നൽകുന്നത് ഒഴിവാക്കാനും പ്ലഗിൻ/പ്രോംപ്റ്റ് ആക്രമണങ്ങളെ പ്രതിരോധിക്കാനും മോഡലിന് പരിശീലനം നൽകിയിട്ടുണ്ട്.

ലഭ്യത

യു.എസ് ഗവൺമെന്റിന്റെ പ്രീറിലീസ് പരിശോധനകളുടെയും ഗൂഗിളിന്റെ 'ഫെയർവിൻഡ് പ്രോഗ്രാമിന്റെ' ഭാഗമായും ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത സൈബർ സുരക്ഷാ വിദഗ്ധർക്കാണ് കാർബൺ ലഭ്യമാക്കുന്നത്. വരുംദിവസങ്ങളിൽ ഡെവലപ്പർമാർക്കും ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും ലഭ്യമാക്കും.