നാസയുടെ ബഹിരാകാശ സഞ്ചാരിയും എമര്‍ജന്‍സി മെഡിസിന് ഡോക്ടറും യുഎസ് സ്പേസ് ഫോഴ്സ് കേണലുമാണ് 49-കാരനായ അനില്‍ മേനോന്.

ഭൂമിയെ വലംവെക്കുന്നതിനിടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ദിശ മാറ്റാറുണ്ടോ? അങ്ങനെ ചെയ്യാറുണ്ടെന്ന് വ്യക്തമാക്കുന്ന അമ്പരപ്പിക്കുന്ന വീഡിയോ എക്‌സിൽ പങ്കുവെച്ചിരിക്കുകയാണ് പാലക്കാട് വേരുകളുള്ള ഇന്ത്യൻ വംശജനായ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ.
‘ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം ഉയർത്തുന്നതിനായി (ബൂസ്റ്റ് ചെയ്യാൻ) ഞങ്ങൾക്ക് ദിശ മാറ്റേണ്ടി വന്നു. നാസ എൻജിനീയർമാർ അതിന്റെ ദിശ തിരിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയം തിരിയുന്നത് നിങ്ങൾക്ക് കാണാം.' - പോസ്റ്റ് പങ്കുവെച്ചുകൊണ്ട് അനിൽ എക്‌സിൽ കുറിച്ചു.
5,500 സ്റ്റിൽ ചിത്രങ്ങൾ കൂട്ടിച്ചേർത്താണ് ഈ വീഡിയോ തയ്യാറാക്കിയതെന്ന് അനിൽ വ്യക്തമാക്കുന്നു. ചിത്രങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും, എന്നാൽ ചലനവും ഭൂമിയും കൂടുതൽ വ്യക്തമായി കാണുന്നതിനായി ഫ്രെയിം റേറ്റ് കൂട്ടുകയും കുറയ്ക്കുകയും ചെയ്തുവെന്ന് മേനോൻ വിശദീകരിക്കുന്നു.
റീ-ബൂസ്റ്റ് എന്തിന്?
ഭ്രമണപഥം ഉയർത്തൽ (റീ-ബൂസ്റ്റ്) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനം സുഗമമായി നിലനിർത്തുന്നതിന് അത്യാവശ്യമാണ്. ഗുരുത്വാകർഷണവും ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്നുള്ള ചെറിയ വലിവും (atmospheric drag) കാരണം ബഹിരാകാശ നിലയം സാവധാനം താഴേക്ക് (ഭൂമിയിലേക്ക് അടുത്ത്) വരാറുണ്ട്. ഈ ഉയരം നഷ്ടപ്പെടൽ പരിഹരിക്കാൻ നിലയത്തിലുള്ള എൻജിനുകൾ പ്രവർത്തിപ്പിച്ച് അതിനെ വീണ്ടും ഉയർന്ന ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന പ്രക്രിയയാണ് 'റീ-ബൂസ്റ്റ്' അഥവാ ഓർബിറ്റൽ ബൂസ്റ്റിങ്. നിലയത്തിലേക്ക് എത്തുന്ന സന്ദർശക പേടകങ്ങളുടെ എൻജിൻ പ്രവർത്തിപ്പിച്ചും ഇത് ചെയ്യാറുണ്ട്. റീ-ബൂസ്റ്റിന് തൊട്ടുമുമ്പ് നിലയത്തിന്റെ ദിശ ആവശ്യാനുസരണം ചെറുതായി മാറ്റേണ്ടിവരും.
ആരാണ് അനിൽ മേനോൻ?
നാസയുടെ ബഹിരാകാശ സഞ്ചാരിയും എമർജൻസി മെഡിസിൻ ഡോക്ടറും യുഎസ് സ്പേസ് ഫോഴ്സ് കേണലുമാണ് 49-കാരനായ അനിൽ മേനോൻ. അദ്ദേഹത്തന്റെ മാതാപിതാക്കൾ ഇന്ത്യയിൽനിന്നും യുക്രെയ്നിൽനിന്നും കുടിയേറിയവരാണ്. ഒറ്റപ്പാലം സ്വദേശിയാണ് അനിൽ മേനോന്റെ അച്ഛൻ ശങ്കരൻ മേനോൻ.
പഠനത്തിനായി യു.എസിലെത്തിയ അദ്ദേഹം പിന്നീട് യുക്രൈൻ സ്വദേശിനിയായ എലിസബത്ത് സാമോലെങ്കോയെ വിവാഹം കഴിച്ചു. യു.എസിലെ മിനിയാപോളീസിലാണ്അനിൽ മേനോന്റെ ജനനം. അദ്ദേഹത്തിന്റെ ഭാര്യ അന്ന മേനോനും (മുൻപ് വിൽഹെം) ബഹിരാകാശ സഞ്ചാരിയാണ്.
Content Highlights: Astronaut Anil Menon shared a time-lapse video of the International Space Station flipping in orbit., The video was created by stitching together 5,500 still images with adjusted frame rates., NASA engineers flipped the station to give it an orbital boost., Astronaut Jessica Meir also shared a striking photo of the Northern Patagonia Icefields from the ISS cupola.
Published: 28 Sept 2026, 02:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented