500 കോടി കി.മീ അകലെയുള്ള ഛിന്നഗ്രഹത്തിലേക്ക്; UAE-യുടെ ദൗത്യത്തിൽ തിരുവനന്തപുരത്തെ സ്റ്റാർട്ടപ്പും
ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലെ ഛിന്നഗ്രഹമേഖലയിലേക്ക് അഞ്ച് ബില്യൺ കിലോമീറ്ററോളം ദൂരം സഞ്ചരിക്കുന്ന യുഎഇയുടെ ബഹിരാകാശ ദൗത്യത്തിൽ നിർണായക പങ്കാളിയായി തിരുവനന്തപുരത്തെ സ്പേസ് ടെക് സ്റ്റാർട്ടപ്പായ ഹെക്സ്20 (HEX20). യുഎഇയുടെ എമിറേറ്റ്സ് മിഷൻ ടു ദി ആസ്റ്ററോയ്ഡ് ബെൽറ്റ് (EMA) ദൗത്യത്തിനായി കമ്പനി വികസിപ്പിച്ച ഉപഗ്രഹം ഈ മാസം യുഎഇ സ്പേസ് ഏജൻസിക്ക് കൈമാറും.
2036-ഓടെ 269 ജസ്റ്റീഷ്യ എന്ന ഛിന്നഗ്രഹത്തെ പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. യുഎഇയിലെ മസ്ദാർ സിറ്റിയിലുള്ള ഹെക്സ്20-യുടെ കേന്ദ്രത്തിലാണ് ഉപഗ്രഹം വികസിപ്പിച്ചത്. രണ്ട് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച ശേഷമാണ് കമ്പനി ആഴത്തിലുള്ള ബഹിരാകാശ പര്യവേക്ഷണ ദൗത്യത്തിന്റെ ഭാഗമാകുന്നത്. ചുവപ്പുനിറത്തിന്റെ സവിശേഷതകൊണ്ട് ശാസ്ത്രലോകത്തിന്റെ ശ്രദ്ധ നേടിയിട്ടുള്ള ഛിന്നഗ്രഹമാണ് 269 ജസ്റ്റീഷ്യ. ഇതിന്റെ ഉപരിതലത്തെക്കുറിച്ചുള്ള പഠനം സൗരയൂഥത്തിന്റെ രൂപീകരണകാലത്തെ ജൈവവസ്തുക്കൾ, ജലം, മറ്റ് ബാഷ്പശീലമുള്ള പദാർഥങ്ങൾ എന്നിവയുടെ സാന്നിധ്യവും വിതരണവും മനസ്സിലാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.യുഎഇ സ്പേസ് ഏജൻസിയുടെയും ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നേതൃത്വത്തിൽ 2024 നവംബറിലാണ് ദൗത്യത്തിനായി ഹെക്സ്20 തിരഞ്ഞെടുക്കപ്പെട്ടത്.
ദൗത്യത്തിലെ പ്രധാന ബഹിരാകാശ പേടകമായ എംബിആർ എക്സ്പ്ലോറർ എട്ട് വർഷത്തോളം സഞ്ചരിച്ചാണ് ഛിന്നഗ്രഹമേഖലയിലെത്തുക. യാത്രാമധ്യേ ആറ് ഛിന്നഗ്രഹങ്ങളെ സമീപിച്ച് നിരീക്ഷിച്ചശേഷം 269 ജസ്റ്റീഷ്യയിലെത്തും. തുടർന്ന് ഹെക്സ്20 വികസിപ്പിച്ച പ്രോബ് പ്രധാന പേടകത്തിൽനിന്ന് വേർപെട്ട് സ്വയം നിയന്ത്രിതമായി ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിലേക്ക് ഇറങ്ങും. ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയയ്ക്കുകയാണ് ലക്ഷ്യം. ദൗത്യത്തിനാവശ്യമായ ഓൺബോർഡ് കമ്പ്യൂട്ടറും പവർ സംവിധാനങ്ങളും തിരുവനന്തപുരത്തെയും അബുദാബിയിലെയും സംഘങ്ങൾ ചേർന്നാണ് വികസിപ്പിച്ചത്. ഇതിലൂടെ കേരളത്തിൽ വികസിപ്പിക്കുന്ന ബഹിരാകാശ സാങ്കേതികവിദ്യയ്ക്ക് ആഗോളതലത്തിൽ പുതിയ സാധ്യതകളാണ് തുറക്കുന്നത്.
Content Highlights: Thiruvananthapuram-based startup HEX20 is part of UAE's Emirates Mission to the Asteroid Belt (EMA)., The mission will travel 5 billion kilometers to study the 269 Justitia asteroid by 2036., HEX20 developed the probe, on-board computer, and power systems for the spacecraft., Highlights Kerala's growing expertise and global footprint in space technology.
Published: 24 Oct 2026, 01:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented