ഐഫോണ്‍ 16 സീരീസിന്റെ ഏറ്റവും വലിയ സവിശേഷത ആപ്പിള്‍ ഇന്റലിജന്‍സ് ആണെന്നായിരുന്നു ആപ്പിളിന്റെ പ്രഖ്യാപനം. എന്നാല്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഇല്ലാതെയാണ് കമ്പനി ഫോണുകള്‍ വില്‍പനയ്‌ക്കെത്തിച്ചത്. വരുന്ന ഐഒഎസ് 18 അപ്‌ഡേറ്റുകളില്‍ ഘട്ടം ഘട്ടമായാണ് ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അവതരിപ്പിക്കുക എന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
ഐഒഎസ് 18.1 അപ്‌ഡേറ്റില്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉണ്ടാകുമെന്നാണ് വിവരം. ഈ അപ്‌ഡേറ്റ് ഒക്ടോബര്‍ 28 ന് അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഐഫോണില്‍ മാത്രമല്ല ഐപാഡുകളിലും മാക്കിലുമെല്ലാം സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചര്‍ എത്തും. ഓക്ടോബര്‍ പകുതിയോടെ 18.1 അപ്‌ഡേറ്റ് എത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.
ബഗ്ഗുകളില്ലാതെ ഫീച്ചര്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനാലാണ് ഇത് വൈകുന്നതെന്നാണ് കരുതുന്നത്. പ്രൈവറ്റ് ക്‌ളൗഡ് കംപ്യൂട്ടിങ് സെര്‍വറുകള്‍ക്ക് ഉപകരണങ്ങളില്‍ നിന്നുള്ള എഐ ട്രാഫിക് താങ്ങാനാവുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ഐഫോണ്‍ 15 പ്രോ ഫോണുകളിലും ഈ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 16 സീരീസ് ഫോണുകളിലും അനുയോജ്യമായ മാക്ക്, ഐപാഡ് ഉപകരണങ്ങളിലുമാണ് ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ എത്തേുക.
എഐ അധിഷ്ഠിത ടെക്സ്റ്റ് റൈറ്റിങ്, ടെക്സ്റ്റ് എഡിറ്റിങ് ടൂളുകള്‍, പുതിയ ഡിസൈനിലുള്ള സിരി, നോട്ടിഫിക്കേഷന്‍ സമ്മറികള്‍, എഐ ഫോട്ടോ എഡിറ്റിങ് ടൂളുകള്‍ ഉള്‍പ്പടെയുള്ള ചില എഐ ഫീച്ചറുകളാണ് ആപ്പിള്‍ ഇന്റലിജന്‍സ് എന്ന പേരില്‍ ആപ്പിള്‍ ഉപകരണങ്ങളില്‍ ആദ്യം എത്തുക.
കൂടുതല്‍ എഐ ഫീച്ചറുകള്‍ ഐഒഎസിന്റെ മറ്റ് അപ്‌ഡേറ്റുകളിലായിരിക്കും ഫോണില്‍ അവതരിപ്പിക്കുക. ചാറ്റ് ജിപിടി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിരി, വിഷ്വല്‍ ഇന്റലിജന്‍സ്, ജെന്‍മോജി, ഓണ്‍ ഡിവൈസ് ഇമേജ് ജനറേറ്റര്‍ പോലുള്ള മറ്റ് എഐ ഫീച്ചറുകള്‍ ഭാവിയില്‍ വരാനിരിക്കുന്ന ഒഎസ് അപ്‌ഡേറ്റുകളിലാണ് ഉപകരണങ്ങളിലെത്തുക. അതായ്ത് ഐഒഎസ് 18.1 അപ്‌ഡേറ്റില്‍ തുടങ്ങി വരാനിരിക്കുന്ന പ്രധാന ഒഎസ് അപ്‌ഡേറ്റുകളില്‍ ഒരോന്നിലും ഏതെങ്കിലും ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുണ്ടാവും.
Content Highlights: Apple Intelligence Arriving on iPhone 16 with iOS 18.1 Update on October 28
Published: 07 Oct 2024, 01:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented