ഭീമന് സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും (ബൂസ്റ്ററും അപ്പര്സ്റ്റേജും) ഒരേ ദൗത്യത്തില്‍ വീണ്ടെടുക്കാനുള്ള സ്‌പേസ്എക്‌സിന്റെ വലിയ ലക്ഷ്യത്തിന് ഈ സംഭവം ഭാഗികമായ തിരിച്ചടിയായി.

നിർണായക റോക്കറ്റ് പരീക്ഷണ ദൗത്യത്തിന്റെ ആദ്യഘട്ടത്തിൽ തിരിച്ചടി നേരിട്ട് ഇലോൺ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സ്. വിക്ഷേപണത്തിനുശേഷം ഭൂമിയിലേക്ക് തിരിച്ചെത്തുന്ന വമ്പൻ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ സൂപ്പർഹെവി ബൂസ്റ്റർ മെക്കാനിക്കൽ കരം ഉപയോഗിച്ച് പിടിച്ചെടുക്കാനുള്ള കമ്പനിയുടെ നീക്കം പാളി. സ്റ്റാർഷിപ്പ് ഫ്‌ലൈറ്റ് 15 വിക്ഷേപണത്തിന് പിന്നാലെ സൂപ്പർ ഹെവി ബൂസ്റ്ററിന് തകരാർ സംഭവിച്ചതിനെ തുടർന്നാണിത്.
ഇതോടെ ലോഞ്ച് ടവറിൽ നിശ്ചയിച്ചിരുന്ന തിരിച്ചെടുക്കൽ ശ്രമത്തിനായി എത്തിക്കുന്നതിന് പകരം ബൂസ്റ്റർ കടലിലേക്ക് തിരിച്ചുവിട്ടു. ഓട്ടോമാറ്റിക് അബോർട്ട് സിസ്റ്റം പ്രവർത്തിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. തുടർന്ന് ബൂസ്റ്റർ കടലിൽ ഇറക്കി. ഭീമൻ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും (ബൂസ്റ്ററും അപ്പർസ്റ്റേജും) ഒരേ ദൗത്യത്തിൽ വീണ്ടെടുക്കാനുള്ള സ്‌പേസ്എക്‌സിന്റെ വലിയ ലക്ഷ്യത്തിന് ഈ സംഭവം ഭാഗികമായ തിരിച്ചടിയായി. സൂപ്പർ ഹെവി വി3 (V3) ബൂസ്റ്ററിന് എന്ത് പറ്റി എന്നോ ഏത് സിസ്റ്റമാണ് പരാജയപ്പെട്ടതെന്നോ സ്‌പെയ്‌സ് എക്‌സ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ തകരാറിന് പിന്നിലെ കൃത്യമായ സാങ്കേതിക കാരണം വ്യക്തമല്ല.
പരീക്ഷണത്തിന്റെ പ്രാധാന്യമെന്ത്?
സ്‌പെയ്‌സ് എക്‌സ് ഇതിനുമുമ്പ് മൂന്ന് തവണ സൂപ്പർ ഹെവി ബൂസ്റ്ററുകൾ വിജയകരമായി വീണ്ടെടുത്തിട്ടുണ്ട്. ബൂസ്റ്ററും അപ്പർസ്റ്റേജും വീണ്ടെടുക്കാനുള്ള നിർണായക ദൗത്യത്തിനാണ് തിരിച്ചടി നേരിട്ടത്. പുനരുപയോഗിക്കാവുന്ന റോക്കറ്റ് സംവിധാനങ്ങളുടെ കാര്യക്ഷമത തെളിയിക്കുന്നതിൽ ഈ പരീക്ഷണം വളരെ പ്രധാനപ്പെട്ടതായിരുന്നു. ബൂസ്റ്ററും അപ്പർസ്റ്റേജും ഒരു വിക്ഷേപണത്തിനുശേഷം തിരികെ പിടിച്ചെടുക്കാനും അതിവേഗം പുനരുപയോഗിക്കാനുമുള്ള നീക്കങ്ങളും ഭാഗമായ നിർണായക പരീക്ഷണമാണ് പാളിയത്. സ്റ്റാർഷിപ്പിനെ പൂർണ്ണമായും പുനരുപയോഗിക്കാവുന്ന വിക്ഷേപണ സംവിധാനമാക്കി മാറ്റുക എന്ന സ്‌പെയ്‌സ് എക്‌സിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ നിർണായകമായിരുന്നു ഇത്.
ഇനിയെന്ത്?
ബൂസ്റ്റർ തിരിച്ചു പിടിക്കാനുള്ള നീക്കത്തിന് തിരിച്ചടിയേറ്റെങ്കിലും ദൗത്യം പൂർണമായും പരാജയപ്പെട്ടിട്ടില്ല. റോക്കറ്റിന്റെ അപ്പർ സ്റ്റേജ് അതിന്റെ നിർദിഷ്ട ഓർബിറ്റൽ ദൗത്യം തുടരുന്നുണ്ട്. ദൗത്യം പൂർത്തിയാക്കി സ്റ്റാർബേസിലേക്ക് മടങ്ങുന്നതിന് മുൻപ് അത് 26 സ്റ്റാർലിങ്ക് വി3 ഉപഗ്രഹങ്ങൾ വിന്യവിക്കുകയും ഭൂമിയെ 14 തവണ വലംവെക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് സൈറ്റിൽ വെച്ച് സ്റ്റാർഷിപ്പ് അപ്പർ സ്റ്റേജിന്റെ ആദ്യ വീണ്ടെടുക്കൽ ലക്ഷ്യമിടുന്ന ചരിത്രപരമായ ടവർ-ക്യാച്ച് ശ്രമത്തിൽ സ്‌പേസ്എക്‌സ് ഇപ്പോഴും പ്രതീക്ഷവെക്കുന്നുണ്ട്. നവംബർ 15-ന് ഇന്ത്യൻ സമയം പുലർച്ചെ 2:45 ന് അപ്പർ സ്റ്റേജ് ക്യാച്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൂസ്റ്റർ കടലിൽ ഇറക്കേണ്ടിവന്ന ഇന്നത്തെ സംഭവം ആ ദൗത്യത്തെ ബാധിക്കില്ല.
Content Highlights: Super Heavy booster malfunctioned during Starship Flight 15, triggering an automatic abort., The first stage landed offshore in the Gulf of Mexico instead of a launch tower catch., The technical reason for the V3 booster malfunction is currently unclear., The Ship upper stage continues its orbital mission to deploy 26 Starlink V3 satellites.
Published: 14 Nov 2026, 10:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented