ആറുമാസത്തേക്ക് 50,000 ഡോളര് (ഏകദേശം 43 ലക്ഷം രൂപ) വരെയുള്ള ക്ലോഡ് എഐ ക്രെഡിറ്റാണ് ഐആന്ത്രോപിക് വാഗ്ദാനം ചെയ്യുന്നത്.

എഐ ഫോർ സയൻസ് പ്രോഗ്രാമിന് കീഴിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ലോകത്തെ മുൻനിര നിർമിതബുദ്ധി കമ്പനിയായ ആന്ത്രോപിക്. ശക്തമായ എഐ ടൂളുകൾ വാഗ്ദാനം ചെയ്ത് അപൂർവ ജനിതക രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണം വേഗത്തിലാക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി.
എന്നാൽ ഗവേഷകർക്ക് ആന്ത്രോപിക് ധനസഹായം വാഗ്ദാനം ചെയ്യുന്നില്ല. പകരം തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആന്ത്രോപിക്കിന്റെ എഐ മോഡലുകൾ ഗവേഷണത്തിന് ഉപയോഗിക്കുന്നതിനുള്ള ക്ലോഡ് യൂസേജ് ക്രെഡിറ്റുകൾ ലഭിക്കും. ആറുമാസത്തേക്ക് 50,000 ഡോളർ (ഏകദേശം 43 ലക്ഷം രൂപ) വരെയുള്ള ക്ലോഡ് എഐ ക്രെഡിറ്റാണ് ഐആന്ത്രോപിക് വാഗ്ദാനം ചെയ്യുന്നത്. ഇതുപയോഗിച്ച് ഗവേഷകർക്ക് ഭാരിച്ച എഐ ടോക്കൺ ചെലവുകളെക്കുറിച്ച് ചിന്തിക്കാതെ ശാസ്ത്രീയ ഡാറ്റ വിശകലനം ചെയ്യാനും മെഡിക്കൽ വിവരങ്ങൾ അവലോകനം ചെയ്യാനും എഐ- പവർഡ് റിസർച്ച് ടൂളുകൾ നിർമ്മിക്കാനും സാധിക്കും.
എഐ പിന്തണയോടെ ശാസ്ത്രീയ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം ആരംഭിച്ച എഐ ഫോർ സയൻസ് പ്രോഗ്രാമിന് കീഴിലുള്ള ആദ്യത്തെ ശ്രദ്ധേയമായ മുന്നേറ്റമാണിത്. അപൂർവ രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പ്രോഗ്രാം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നതാണെങ്കിലും ശാസ്ത്രീയമായ ധാരണ പരിമിതമായിരിക്കുന്ന ഒരു മേഖലയാണിതെന്ന് ആന്ത്രോപിക് പറയുന്നു.
ലോകമെമ്പാടും അപൂർവ രോഗങ്ങളിൽ ഒന്നോ അതിലധികമോ ബാധിച്ച 40 ലക്ഷത്തിലധികം ആളുകൾ ജീവിക്കുന്നുണ്ടെന്ന് ആന്ത്രോപിക് പറയുന്നു. എന്നിരുന്നാലും പലകാരണങ്ങൾ കാരണം ഈ രംഗത്തെ ഗവേഷണം പലപ്പോഴും മന്ദഗതിയിലാണ്. ഇത് ഈ രോഗങ്ങൾ എങ്ങനെ വികസിക്കുന്നു എന്ന് മനസിലാക്കുന്നതിനും സാധ്യമായ ചികിത്സകൾ വികസിപ്പിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ പോരായ്മ പരിഹരിക്കാൻ എഐക്ക് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.
അപൂർവ രോഗങ്ങൾക്ക് പിന്നിലെ ജീവശാസ്ത്രം അടക്കമുള്ളവയെപ്പറ്റി പഠിക്കുന്ന ശാസ്ത്രജ്ഞരെയും ഗവേഷകരെയും ലക്ഷ്യമിടുന്നതാണ് പദ്ധതിയുടെ ഒരുഭാഗം. അപൂർവ രോഗങ്ങൾക്കുള്ള ചികിത്സ വികസിപ്പിക്കുന്ന ബയോടെക്‌നോളജിസ്റ്റുകളെയും ബയോടെക് കമ്പനികളെയും ലക്ഷ്യമിടുന്നതാണ് രണ്ടാമത്തെ ഭാഗം. തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷകർക്ക് ക്ലോഡ് ഓപ്പസ് അടക്കമുള്ള ആന്ത്രോപിക് മോഡലുകൾ ഉപയോഗിക്കുന്നതിനുള്ള ക്ലോഡ് യൂസേജ് ക്രെഡിറ്റുകൾ ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Content Highlights: Anthropic provides $50,000 in Claude API credits for rare disease research., Two tracks available: academic/clinical research and early-stage biotech therapy development., Access to tools like DisMech for genetic database analysis., Applications remain open until August 2, 2026., Initiative aims to bridge data gaps and accelerate medical discovery.
Published: 21 Jul 2026, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented