കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നത്തിങ് 2എ സീരീസിന്റെ പിൻഗാമികളായ 3എ, 3എ പ്രോ സ്മാർട്ഫോണുകളുടെ വിൽപന ആരംഭിച്ചു. ഈ മാസം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച 3എ സീരീസ് ഫോണുകൾ ഫ്ലിപ്കാർട്ടുവഴി ഇന്നുമുതൽ സ്വന്തമാക്കാം. ഫ്ലിപ്കാർട്ടിലെ വിവിധ ഓഫറുകൾ വഴി 3എ ബേസ് വേരിയന്റ് 19,999 രൂപയ്ക്കും പ്രോ വേരിയന്റ് 24,999 രൂപയ്ക്കും ലഭിക്കും. ബാങ്ക് ഓഫറുകളിലൂടെ 2000 രൂപയുടെയും എക്സ്ചേഞ്ച് ഓഫറായി 3000 രൂപയുടെയും കിഴിവാണുള്ളത്. ഈ ഓഫർ ഇന്നുമാത്രമേ ലഭ്യമാകൂ.
നത്തിങിന്റെ സവിശേഷമായ സുതാര്യമായ രൂപകല്‍പനയിലാണ് പുതിയ മോഡലുകളും അവതരിപ്പിച്ചിരിക്കുന്നത്. ഡിസൈൻ കാര്യമായ മാറ്റമൊന്നും പറയാനില്ല. എന്നാൽ പ്രെസസറിൽ മാറ്റമുണ്ട്. രണ്ടു ഫോണുകളിലും സ്നാപ്ഡ്രാഗൺ 7S ജെൻ 3 ചിപ്സെറ്റാണുള്ളത്. മുൻ മോഡലായ 2എയിൽ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി ചിപ്പ്‌സെറ്റായിരുന്നു ഉണ്ടായിരുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനപ്പെടുത്തിയുള്ള നത്തിങ് 3.1 ഒ.എസിലാണ് ഇവ പ്രവർത്തിക്കുന്നത്.

3എയിലും 3എ പ്രോയിലും 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. ഇതുവരെ പുറത്തിറങ്ങിയ നത്തിങ് ഫോണുകളിൽ വലിപ്പം കൂടിയതാണിവ. 50 വാട്ട് ഫാസ്റ്റ് ചാർജ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്.
50 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ, 2x ഒപ്റ്റിക്കൽ സൂം ഉള്ള 50 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസ്, 8മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയാണ് രണ്ടിലുമുള്ളത്. 3എ പ്രോയിൽ 3x ഒപ്റ്റിക്കൽ സൂം ഉള്ള 50 മെഗാപിക്സൽ പെരിസ്കോപ് ക്യാമറയാണെന്ന വ്യത്യാസമുണ്ട്. രണ്ടു മനോഡലുകളിലും 37 മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണുള്ളത്. 3എ പ്രോയിൽ ബ്ലാക്ക്, ഗ്രേ കളർ ഓപ്ഷനുകളാണുള്ളത്. ബ്ലാക്ക്, ബ്ലൂ, വൈറ്റ് നിറങ്ങളിൽ 3എ സ്വന്തമാക്കാം.
വില
നത്തിങ് 3എ
8GB + 128GB- 24,999
8GB + 256GB- 26,999
3എ പ്രോ
8GB + 128GB- 29,999
8GB + 256GB- 31,999
12GB + 256GB- 33,999
Content Highlights: Nothing Phone 3a Series Now Available India
Published: 11 Mar 2025, 06:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented