വിവോ V50 ഫെബ്രുവരി 17-ന് ഇന്ത്യയിൽ എത്തും. ഡിസൈൻ, കളർ ഓപ്ഷനുകൾ, ഡിസ്പ്ലേ, ക്യാമറ, ഓപ്പറേറ്റിങ് സിസ്റ്റം, ബാറ്ററി, ചാർജിങ് എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നേരത്തേ കമ്പനി പുറത്തുവിട്ട ടീസറിൽ ഉണ്ടായിരുന്നു. 2024-ൽ ചൈനയിൽ പുറത്തിറങ്ങിയ വിവോ S20 എന്ന മോഡലിന്റെ റീബ്രാൻഡഡ് വേർഷനാണിതെന്ന സൂചനയും പുറത്തുവന്നിരുന്നു.
സ്ലീം ഡിസൈനാണ് V50 യുടെ പ്രത്യേകത. 7.39 എം.എം തിൻ പ്രൊഫൈലാണുള്ളത്. 6000 എംഎഎച്ച് ബാറ്ററി സെഗ്മെന്റിൽ ഏറ്റവും സ്ലിം ആയ ഫോണാണിതെന്നാണ് വിവോ അവകാശപ്പെടുന്നത്. ക്വാഡ്-കർവ്ഡ് ഡിസ്പ്ലേയാണുള്ളത്. സർക്കിൾ ടു സെർച്ച്, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, ലൈവ് കോൾ ട്രാൻസ്ലേഷൻ, എറേസ് 2.0, പോട്രെയിറ്റ് 2.0 എഡിറ്റിങ് ഫീച്ചറുകൾ തുടങ്ങിയ എ.ഐ ഫീച്ചറുകളാണ് മറ്റൊരു പ്രധാന സവിശേഷത.
ഡ്യുവൽ ക്യാമറ സെറ്റപ്പാണുള്ളത്. ഒ.ഐ.എസ് പിന്തുണയോടെയുള്ള 50 മെഗാപിക്സലിന്റെ മെയിൻ സെൻസർ, ഓറ ലൈറ്റ് ഫീച്ചറോടുകൂടിയ 50 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറ, 50 മെഗാപിക്സലിന്റെ സെൽഫി ക്യാമറ യൂണിറ്റാണുള്ളത്.
ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസും സ്നാപ്ട്രാഗൺ 7ജെൻ പ്രൊസസറുമാണ് V50-ക്ക് കരുത്തേകുന്നത്. 12GB + 512GB ഉൾപ്പെടെയുള്ള സ്റ്റോറേജ് ഓപ്ഷനുകൾ ഉണ്ടാകും. 90 വാട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6000 എം.എ.എച്ച് ബാറ്ററിയും ഉണ്ട്. ഫ്ലിപ് കാർട്ടിലും ആമസോണിനും പുറമേ വിവോ ഇ സ്റ്റോറിലും ഫോൺ ലഭ്യമാകും. റോസ് റെഡ്, സ്റ്റാറി ബ്ലൂ, ടൈറ്റാനിയം ഗ്രേ എന്നീ കളർ ഓപ്ഷനുകൾ ഉണ്ടാകുമെന്ന് ഒഫിഷ്യൽ ടീസറുകൾ വ്യക്തമാക്കുന്നു.
Content Highlights: Vivo V50 India Launch February 17
Published: 08 Feb 2025, 10:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented