പോക്കോ C71 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 120Hz റിഫ്രഷ് റേറ്റ് സഹിതം സെഗ്‌മെന്റിലെ ഏറ്റവും വലിയ ഡിസ്‌പ്ലേയുമായാണ് ഈ സ്മാർട്ട്ഫോണിന്റെ വരവ്. അടുത്തിടെ അവതരിപ്പിച്ച റെഡ്മി A5ന് സമാനമായ നിരവധി സവിശേഷതകളും C71-ൽ ഉണ്ട്. 

To advertise here,

ഒക്ടാ-കോർ യൂണിസോക് T7250 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 15ൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്. കൂടാതെ രണ്ട് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 

6.88 ഇഞ്ച് HD+ സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, നനഞ്ഞ കൈകളാൽ ഡിസ്പ്ലേ പ്രവർത്തിപ്പിക്കാനാകുന്ന വെറ്റ് ടച്ച് സപ്പോർട്ട് എന്നിവയാണ് ഡിസ്പ്ലേയുടെ സവിശേഷതകൾ.15W ചാർജിങ്ങ് പിന്തുണയുള്ള 5200mAh ബാറ്ററിയുമുണ്ട്. 

32-മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എട്ട്മെ ഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 4G VoLTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ജിപിഎസ്, എഫ്എം, ബ്ലൂടൂത്ത് 5.2, USB ടൈപ്പ്-C പോർട്ട്, 3.5എംഎം ഓഡിയോ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.  

4GB+64GB വേരിയന്റിന് 6,499 രൂപയും 6GB+128GB വേരിയന്റിന് 7,499 രൂപയുമാണ് വില. C71ന്റെ ആദ്യ വിൽപ്പന ഏപ്രിൽ എട്ടിന് നടക്കും. ഫ്ലിപ്കാർട്ട് വഴി ഫോൺ സ്വന്തമാക്കാം. കൂൾ ബ്ലൂ, ഡെസേർട്ട് ഗോൾഡ്, പവർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്.