ത്തിങ്ങ് ഫോൺ 3a സീരീസ്, ഷവോമി 15 സീരീസ്, ഓപ്പോ എഫ്29 സീരീസ് എന്നിങ്ങനെയുള്ള പ്രധാന സ്മാർട്ട്‌ഫോണുകളുടെ ലോഞ്ചുകളോടെയാണ് മാർച്ച് മാസം അവസാനിക്കുന്നത്. സ്മാർട്ഫോൺ അപ്​ഗ്രേഡ് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കായി ഏപ്രിലിൽ നിരവധി മോഡലുകളും എത്തുന്നുണ്ട്.സാംസങ്, മോട്ടോറോള, ഐഖൂ തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് മികച്ച സ്മാർട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ  അരങ്ങേറ്റം കുറിക്കാൻ കാത്തിരിക്കുന്നത്.  

To advertise here,

സാംസങ് ഗാലക്‌സി എസ് 25 എഡ്ജ് 

പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളിൽ ഒന്നാണിത്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് സാംസങ് ഗാലക്‌സി എസ് 25 എഡ്ജിൽ നൽകാൻ സാധ്യതയുള്ളത്. സ്ലിം സ്മാർട്ട്‌ഫോണായതിനാൽ  ടെലിഫോട്ടോ ലെൻസോ വലിയ ബാറ്ററിയോ ലഭിക്കണമെന്നില്ല. ഗാലക്‌സി എസ് 25 അൾട്രായിലേതുപോലെ 2K ഡിസ്‌പ്ലേ, 200MP മെയിൻ ക്യാമറ, ടൈറ്റാനിയം ഫ്രെയിം എന്നിവ പ്രതീക്ഷിക്കുന്നു. 

മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ

മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ പുറത്തിറക്കുന്ന പുതു തലമുറ മോട്ടോ എഡ്ജ് സീരീസ് മോഡലാണിത്. മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രോസസറുമായിട്ടാകാം മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ എത്തുക. 4500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസുള്ള ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്.  

ഐഖൂ Z10 5G 

ഈ പുതിയ തലമുറ Z ​​സീരീസ് സ്മാർട്ട്‌ഫോണിൽ ശ്രദ്ധേയമായ ചില സവിശേഷതകളുണ്ട്. 90W ഫ്ലാഷ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 7300mAh ബാറ്ററിയാണ് ഐഖൂ Z10-ന് ഉള്ളതെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.  സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 പ്രോസസർ ആയിരിക്കും ഫോണിന് കരുത്ത് പകരുക. 5000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുള്ള ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേയും ഇതിലുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചിരുന്നു.

വിവോ വി50ഇ

മികച്ച മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണാണ് വിവോ വി50ഇ. ഡിസൈനിലും ക്യാമറയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുറത്തിറങ്ങുന്ന സ്മാർട്ട്‌ഫോണായിരിക്കും ഇത്. 50എംപി സോണി ഐഎംഎക്സ് 882 സെൻസർ, 50എംപി മെയിൻ സെൻസർ എന്നിവയടങ്ങുന്ന ഡ്യുവൽ ക്യാമറ സംവിധാനം ഉണ്ടാകും. കൂടാതെ വെഡ്ഡിങ്ങ് പോർട്രെയിറ്റ് സ്റ്റുഡിയോ, മൾട്ടിഫോക്കൽ പോർട്രെയിറ്റുകൾ തുടങ്ങിയ സവിശേഷതകൾ നൽകിയേക്കാം.  

വിവോ എക്സ് 200 പ്രോ മിനി 

വിവോയുടെ കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പ് ഫോണായ വിവോ എക്സ് 200 പ്രോ മിനി ഇന്ത്യയിൽ അവതരിപ്പിച്ചേക്കാം. ആഗോള വിപണിയിൽ നിലവിൽ ഈ മോഡൽ ഉണ്ട്. ഏപ്രിലിൽ എക്സ് 200 പ്രോ മിനി ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷ. വിവോ എക്സ് 200 പ്രോയ്ക്ക് സമാനമായ സവിശേഷതകൾ ഈ സ്മാർട്ട്‌ഫോണിനും ഉണ്ടായേക്കാം.  കോം‌പാക്റ്റ് ഡിസൈൻ ആയതിനാൽ ചെറിയ ബാറ്ററിയാകാം നൽകുക.