സാംസങ് ഗ്യാലക്‌സി F16 5G ഇന്ത്യയിൽ പുറത്തിറക്കി. സാംസങ് ഗ്യാലക്‌സി F15 5G യുടെ പിൻഗാമിയായാണ് പുതിയ മോഡൽ എത്തിയത്. സാംസങ് ഇന്ത്യ വെബ്സൈറ്റിലൂടെയോ ഫ്ലിപ്കാർട്ട് വഴിയോ ഫോൺ സ്വന്തമാക്കാം. ഒഫിഷ്യൽ സ്റ്റോർ വഴി വാങ്ങുമ്പോൾ 1000 രൂപയുടെ കിഴിവ് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്.ബി.ഐ, ആക്സിസ് ബാങ്ക് കസ്റ്റമേഴ്സിന് 1000 രൂപയുടെ പ്രത്യേക ഡിസ്കൗണ്ടും ലഭിക്കും.
മീഡിയാടെക് ഡൈമെന്‍സിറ്റി 6300 ചിപ്സെറ്റാണ് ഫോണിന് കരുത്തേകുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 ഒഎസിലാണ് F16 പ്രവർത്തിക്കുന്നത്. ആറ് ഒഎസ് അപ്ഡേറ്റും ആറ് സെക്യൂരിറ്റി അപ്ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നു.
6.7 ഇഞ്ച് ഫുൾ എച്ച്.ഡി സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണുള്ളത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍ ആണിത്.
50 മെഗാപിക്‌സല്‍ മെയിൻ ക്യാമറ, 5 മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ യൂണിറ്റും ഉണ്ട്. 13 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.
25W ഫാസ്റ്റ് ചാർജിങ് സപോർട്ടുള്ള 5,000mAh ബാറ്ററി, 5G, 4G, വൈ ഫൈ, ബ്ലൂടൂത്ത് 5.3, യുഎസ്ബി ടൈപ്പ് സി കണക്ടിവിറ്റി എന്നിവയുമുണ്ട്. ബ്ലാക്ക്, ഗ്രീൻ, ബ്ലൂ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ സ്വന്തമാക്കാം.
വില
4GB+128GB - 13,499
6GB+128GB - 14,999
8GB+128GB - 16,499
Content Highlights: Samsung Galaxy F16 5G launched India
Published: 14 Mar 2025, 06:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented