കൊച്ചി: സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ തരംഗമാകാൻ ഒപ്പോയുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ 'ഒപ്പോ ഫൈൻഡ് എക്‌സ് 10' സീരീസ് വിപണിയിലെത്തി. കൊച്ചി ഫോറം മാളിൽ നടന്ന ചടങ്ങിൽ പ്രമുഖ സിനിമാതാരം ആസിഫ് അലിയാണ് പുതിയ മോഡൽ ഔദ്യോഗികമായി അവതരിപ്പിച്ചത്. നൂതന ക്യാമറ സാങ്കേതികവിദ്യകൾക്കും മികച്ച പെർഫോമൻസിനുമൊപ്പം അതിനൂതന എ.ഐ ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് ഫോൺ വിപണിയിലെത്തിയിരിക്കുന്നത്.

To advertise here,

മികച്ച ഫോട്ടോഗ്രാഫി അനുഭവത്തിനായി 200 മെഗാപിക്‌സൽ ഹാസൽബ്ലാഡ് അൾട്രാ ക്ലിയർ മെയിൻ ക്യാമറയും 200 മെഗാപിക്സൽ അൾട്രാ സെൻസിങ് ടെലിഫോട്ടോ ക്യാമറയുമാണ് ഇതിലുള്ളത്. ഒപ്പോ ഹാസൽബ്ലാഡ് ടെലികൺവെർട്ടറും ട്രൂ കളർ ക്യാമറയും മികച്ച ചിത്രീകരണ അനുഭവം ഉറപ്പാക്കുന്നു. ഫൈൻഡ് എക്‌സ് 10 പ്രോ മാക്സിൽ ഇതിനുപുറമേ 200 മെഗാപിക്‌സൽ ഹാസൽബ്ലാഡ് അൾട്രാ സെൻസിങ് അൾട്രാ വൈഡ് ക്യാമറ കൂടി ഉൾപ്പെടുത്തി മൂന്ന് 200 മെഗാപിക്സൽ ക്യാമറകൾ നൽകിയിട്ടുണ്ട്. സ്വാഭാവിക നിറങ്ങളോടെ മികച്ച സെൽഫികൾ പകർത്താൻ സഹായിക്കുന്നതാണ് 50 മെഗാപിക്സൽ അൾട്രാ ക്ലിയർ ഫ്രണ്ട് സെൽഫി ക്യാമറ.

പ്രോ

ഫഷണൽ നിലവാരത്തിലുള്ള വീഡിയോഗ്രഫിക്കായി 8കെ 30 എഫ്.പി.എസ് ലോഗ് വീഡിയോ, 4കെ ഓട്ടോ സ്‌ട്രെയിറ്റൻ വീഡിയോ, ഓപ്പൺ ഗേറ്റ് ക്യാപ്ചർ, ബ്ലാക്ക് മാജിക്ക് ക്യാമറ ഫീച്ചർ എന്നിവ ഫോൺ പിന്തുണയ്ക്കുന്നുണ്ട്. പ്രോ മാക്സിൽ സിനിമാറ്റിക് നിലവാരത്തിലുള്ള 4കെ സിനി ഗ്രേഡ് എച്ച്.ഡി.ആർ വീഡിയോ റെക്കോർഡിങ് സവിശേഷതയുമുണ്ട്.

മീഡിയടെക് ഡൈമൻസിറ്റി 9600 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഫൈൻഡ് എക്‌സ് 10 പ്രവർത്തിക്കുന്നത്. ഫൈൻഡ് എക്സ് 10 പ്രോ മാക്സിൽ ലോകത്തിലെ ആദ്യത്തെ 2 നാനോമീറ്റർ പ്രോസസ്സറായ മീഡിയടെക് ഡൈമൻസിറ്റി 9600 പ്രോയാണ് ഉപയോഗിച്ചിരിക്കുന്നത്. 8000 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിക്കൊപ്പം 80 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിങ്ങും 50 വാട്ട് വയർലെസ് ചാർജിങ്ങും ഇതിലുണ്ട്. സൂപ്പർവൂക്ക്, മാഗ്‌നെറ്റിക് എയർവൂക്ക് അതിവേഗ ചാർജിങ് സംവിധാനങ്ങളും മോഡലിന്റെ പ്രധാന സവിശേഷതകളാണ്.

0.99 മില്ലിമീറ്റർമാത്രം വീതിയുള്ള അൾട്രാ നാരോ ബെസലുകളോടുകൂടിയ 6.59 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഒപ്പോയുടെ തനത് എ.ഐ സാങ്കേതികവിദ്യയുടെയും പുതിയ കളർ ഒ.എസ് 17 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും കരുത്തിലാണ് ഫോൺ പ്രവർത്തിക്കുക. ചിത്രീകരണവും ഫോട്ടോ എഡിറ്റിങ്ങും കൂടുതൽ ലളിതമാക്കുന്നതിനായി ലൂമോ ഫ്രെയിം, ലൂമോ കളർ പാലറ്റ്, എ.ഐ ഫോട്ടോ ഏജന്റ് തുടങ്ങിയ പുതിയ സംവിധാനങ്ങളും പുതിയ മോഡലിലുണ്ട്.

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 1,39,999 രൂപയാണ് വില. ഗ്ലേസിയർ ബ്ലൂ നിറത്തിന് പുറമേ മിസ്റ്റ് ഗ്രേ, ഗ്ലോ കോറൽ എന്നീ ആകർഷകമായ നിറങ്ങളിലും ഈ മോഡൽ ലഭ്യമാണ്. ക്ലാസിക് ഹാസൽബ്ലാഡ് ഓറഞ്ച് ലൈൻ ഉൾപ്പെടുത്തിയ ഐക്കോണിക് ഓറഞ്ച് റിങ് ഡിസൈനുള്ള പ്രോ മാക്‌സ് വേരിയന്റ് (12 ജിബി റാം + 512 ജിബി സ്റ്റോറേജ്) ടൈറ്റാനിയം ഗ്രേ, ലൂണാ വൈറ്റ് നിറങ്ങളിൽ വിപണിയിലെത്തും. പ്രതിമാസം 3500 രൂപ മുതലുള്ള നോ കോസ്റ്റ് ഇ.എം.ഐ, എക്‌സ്‌ചേഞ്ച് ബോണസ് ഉൾപ്പെടെ 38000 രൂപ വരെയുള്ള ക്യാഷ് ബാക്കും കമ്പനി നൽകുന്നുണ്ട്. ഒപ്പോ ഫൈൻഡ് എക്‌സ് 10 പ്രൊ മാക്‌സിന് യുപിഐ ട്രാൻസാക്ഷനിലൂടെ 30,000 രൂപയും ഫൈൻഡ് എക്‌സ് 10-ന് 21,000 രൂപയും ഫ്‌ലാറ്റ് ഡിസ്‌കൗണ്ടും ലഭിക്കും.

കൊച്ചി ഫോറം മാളിൽ നടന്ന ചടങ്ങിൽ ഒപ്പോയുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ 'ഒപ്പോ ഫൈൻഡ് എക്‌സ് 10' സീരീസ് സ്മാർട്ട്ഫോൺ പ്രമുഖ സിനിമാതാരം ആസിഫ് അലി ഔദ്യോഗികമായി പ്രകാശനം ചെയ്യുന്നു. (ഇടത്തുനിന്ന്) സിബിൻ പി.എസ് (എച്ച്.ആർ & ട്രെയിനിങ് ഹെഡ്), ആതിര മോഹൻദാസ് (മാർക്കറ്റിങ് ഹെഡ്), അജീഷ് കുര്യൻ (ജി.ടി ഹെഡ്), രാജേഷ് നായർ (സെയിൽസ് ഡയറക്ടർ), ആന്റണി ടി.എസ് (എം.ടി ഹെഡ്) എന്നിവർ സമീപം.