കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അരങ്ങേറ്റ സീസണിലെ പിന്നാമ്പുറ കഥകൾ പങ്കുവച്ച് ക്ലബിന്റെ മുൻ ജനറൽ മാനേജർ വിരേൻ ഡി'സിൽവയുടെ ആദ്യ പുസ്തകം 'ദ ഫസ്റ്റ് സീസൺ' പുറത്തിറങ്ങി. 2014-ലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) പ്രഥമ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ജനറൽ മാനേജറായിരുന്ന വിരേൻ ഡി'സിൽവയുടെ അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് രൂപീകരിച്ചതുമുതൽ ടീമിനെ ഒരുക്കുന്നതും പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതും പുതിയ ലീഗിന്റെ ആവേശവും അനിശ്ചിതത്വവും നേരിട്ടതുമെല്ലാം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
താരങ്ങൾ, പരിശീലകർ, ജീവനക്കാർ, ഉടമകൾ, ആരാധകർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ പുതിയ ഫ്രാഞ്ചൈസി കേരളത്തിന്റെ ഫുട്ബോൾ ആവേശത്തിന്റെ കേന്ദ്രമായി മാറിയതിന്റെ കഥയും പുസ്തകം പറയുന്നു. പിന്നീട് ഇന്ത്യൻ കായികരംഗത്തെ ഏറ്റവും ആവേശമുള്ള ആരാധക കൂട്ടായ്മകളിലൊന്നായി മാറിയ 'യെല്ലോ ആർമി' എന്ന മഞ്ഞപ്പടയുടെ രൂപീകരണവും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.
ഫുട്ബോളിനപ്പുറം ഒരു ആശയത്തെ യാഥാർഥ്യമാക്കുന്നതിന്റെയും ഒരു ടീമിനെ കൂട്ടായ ലക്ഷ്യത്തിലേക്ക് നയിക്കുന്നതിന്റെയും കഥ കൂടിയാണ് 'ദ ഫസ്റ്റ് സീസൺ' എന്ന് വിരേൻ ഡി'സിൽവ പറഞ്ഞു. ബ്ലാസ്റ്റേഴ്സ് ഒരു വലിയ സ്റ്റാർട്ടപ്പായിരുന്നുവെന്നും അതിന്റെ തുടക്കകാല അനുഭവങ്ങളാണ് പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പോർട്സ് ബ്രോഡ്കാസ്റ്റിങ്, മീഡിയ റൈറ്റ്സ്, മാർക്കറ്റിങ്, ഫ്രാഞ്ചൈസി മാനേജ്മെന്റ് മേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവർത്തിച്ചിട്ടുള്ള വിരേൻ ഡി'സിൽവ ഗുഡ് ഫ്ളിപ്പിൻ ബർഗേഴ്സ് എന്ന ബർഗർ ബ്രാൻഡിന്റെ സഹസ്ഥാപകനുമാണ്. ഇന്ത്യൻ പ്രീമിയർ ലീഗ്, പ്രോ കബഡി ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് എന്നിവയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Content Highlights: Viren D'Silva releases his debut book 'The First Season' detailing Kerala Blasters' debut ISL campaign., Covers the formation of the club, behind-the-scenes challenges, and the rise of the Manjappada Yellow Army., Highlights the journey of building a professional football franchise from scratch like a startup.
Published: 13 Aug 2026, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented