വിശാഖപട്ടണം: ക്രിക്കറ്റ് മത്സരത്തിനിടെ ഒരു റണ്ണിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ അന്പയർ കൊല്ലപ്പെട്ടു. പ്രാദേശികമത്സരം നിയന്ത്രിച്ച അമ്പയർ അജിത്താണ്(23) മരിച്ചത്. ഈ മത്സരം നിയന്ത്രിച്ച ചിരഞ്ജീവിക്കും ആക്രമണത്തിൽ പരിക്കേറ്റു.

To advertise here,

ഞായറാഴ്ച വിശാഖപട്ടണത്താണ് സംഭവം. മത്സരത്തിനിടെ, റണ്ണിനെച്ചൊല്ലി കളിക്കാർക്കിടെ തർക്കമുണ്ടായി. അമ്പയർമാർ ഇടപെട്ട് പ്രശ്‌നംപരിഹരിച്ചു. എന്നാൽ, കാണികളിലൊരാളായ കിഷോർ(26) ഇതിനെ ചോദ്യംചെയ്തു. മത്സരശേഷം വൈകീട്ട് അന്പയർമാരെ കിഷോർ ആക്രമിച്ചു. അജിത്തിന് കുത്തേറ്റെന്നും പോലീസ് പറഞ്ഞു.

സ്വകാര്യ ഫോട്ടോഗ്രാഫറായ കിഷോറിന് നേരത്തേ അമ്പയറുമായി തർക്കമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.