കല്പറ്റ: അബ്കാരി കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. ബത്തേരി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ആന്റോയെ 24 മണിക്കൂർ കസ്റ്റഡിയിൽ വിട്ടത്. വിശദമായി ചോദ്യം ചെയ്യുന്നതിനായി ആന്റോ അഗസ്റ്റിനെ നാല് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു എക്സൈസ് ആവശ്യം.
വിദേശ നിർമ്മിത മദ്യമുൾപ്പെടെയുള്ളവയുടെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നാല് ദിവസത്തെ കസ്റ്റഡി വേണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. തുടർന്ന് 24 മണിക്കൂർ കസ്റ്റഡി അനുവദിക്കുകയായിരുന്നു.
പഴയ വാദങ്ങൾ തന്നെ ആയിരുന്നു പ്രതിഭാഗം ഉന്നയിച്ചത്. അറസ്റ്റിന്റെ മാനദണ്ഡങ്ങൾ പാലിച്ചില്ല. ആന്റോ സ്ഥലത്തുണ്ടായിരുന്നില്ല, എറണാകുളത്തായിരുന്നു. ഈ സമയത്താണ് റെയ്ഡ് നടന്നത് തുടങ്ങിയ കാര്യങ്ങളായിരുന്നു കോടതിയിൽ വാദിച്ചത്.
Content Highlights: Reporter Broadcasting Company MD Anto Augustine sent to 24-hour Excise custody., Bathery Judicial Magistrate Court granted the custody., Excise sought 4 days custody to trace the origin of foreign-made liquor., Defense argued that arrest norms were not followed and Anto was in Ernakulam during the raid.
Published: 19 Sept 2026, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented