ഹല്‍ദ്വാനി: 38-ാം ദേശീയ ഗെയിംസില്‍ കേരളത്തിന് രണ്ട് സ്വര്‍ണമുള്‍പ്പെടെ നാലു മെഡലുകള്‍. വനിതകളുടെ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തില്‍ പി.എസ്. സുഫ്‌ന ജാസ്മിനാണ് കേരളത്തിനു വേണ്ടി ആദ്യ സ്വര്‍ണം നേടിയത്. നീന്തലില്‍ ഹര്‍ഷിത ജയറാമിലൂടെ കേരളത്തിന് രണ്ടാം സ്വര്‍ണവും ലഭിച്ചു.

To advertise here,

200 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ 2:42.38 എന്ന സമയത്ത് ഫിനിഷ് ചെയ്താണ് ഹർഷിത ഒന്നാമതെത്തിയത്. ഇതോടെ കേരളത്തിന് രണ്ടു സ്വര്‍ണവും രണ്ടു വെങ്കലവും ഉള്‍പ്പെടെ നാലു മെഡലുകളായി.