ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു. പുരുഷന്മാരുടെ 79 കിലോ വിഭാഗത്തിൽ വല്ലൂരി അജയ ബാബു വെള്ളി മെഡൽ സ്വന്തമാക്കി.
21-കാരനായ അജയ ബാബു, സ്നാച്ചിൽ 149 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 181 കിലോഗ്രാമും ഉൾപ്പെടെ ആകെ 330 കിലോഗ്രാം ഉയർത്തിയാണ് നേട്ടം കൈവരിച്ചത്. സ്നാച്ചിൽ അജയ ബാബു ഉയർത്തിയ 149 കിലോഗ്രാം പുതിയ ഗെയിംസ് റെക്കോർഡാണ്.
മലേഷ്യയുടെ എറി ഹിദായത്ത് മുഹമ്മദ് ആകെ 331 കിലോഗ്രാം ഉയർത്തി ഗെയിംസ് റെക്കോർഡോടെ സ്വർണം നേടി. ഇംഗ്ലണ്ടിന്റെ ക്രിസ് മുറെയാണ് ഈ വിഭാഗത്തിൽ വെങ്കലം നേടിയത്. 2026-ലെ ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഇന്ത്യ നേടുന്ന ആറാമത്തെ മെഡലാണിത്.
Content Highlights: Valluri Ajay Babu won silver in the men's 79kg weightlifting category., Achieved a total lift of 330kg (149kg snatch, 181kg clean and jerk)., Set a new Games record in the snatch event., Sixth weightlifting medal for India in the 2026 Games.
Published: 28 Jul 2026, 03:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented