ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ +110 കിലോ ഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലൗപ്രീത് സിങ് വെള്ളി മെഡൽ സ്വന്തമാക്കി. മത്സരത്തിൽ ആകെ 388 കിലോ ഗ്രാം ഭാരമാണ് ലൗപ്രീത് ഉയർത്തിയത്. 

To advertise here,

സ്നാച്ച് വിഭാഗത്തിൽ 176 കിലോ ഗ്രാമും ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ 212 കിലോ ഗ്രാമും ഉയർത്തിയാണ് ലൗപ്രീത് നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം 16 ആയി.

ഇതേ വിഭാഗത്തിൽ 389 കിലോ ഉയർത്തിയ ന്യൂസിലൻഡിന്റെ ഡേവിഡ് ലിറ്റി ഈ വിഭാഗത്തിൽ സ്വർണം സ്വന്തമാക്കിയപ്പോൾ, ഇംഗ്ലണ്ടിന്റെ ആൻഡ്രൂ ഗ്രിഫിത്ത്‌സ് വെങ്കലം നേടി.