മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുമായി പ്രണയത്തിലാണെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ബോളിവുഡ് നടി അമീഷാ പട്ടേൽ. മുംബൈയിലെ താജ്മഹൽ പാലസിൽ ഇരുവരും ഒരുമിച്ചെത്തിയതോടെയാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ചർച്ചയായി.
താജ്മഹൽ പാലസിൽവെച്ച് അമീഷ തന്റെ സുഹൃത്തുക്കൾക്ക് ഹാർദിക്കിനെ പരിചയപ്പെടുത്തി കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. 'ഹോട്ടലിൽ നടന്ന പാർട്ടിയിൽ അമീഷ പട്ടേൽ ഹാർദിക്കിന്റെ തോളിൽ കൈവെച്ച രീതി നോക്കൂ. എല്ലാ ഗോസിപ്പുകളും ശരിയാണെന്ന് തോന്നുന്നു' എന്നാണ് ഈ വീഡിയോ പങ്കുവെച്ച് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതിന്റെ സ്‌ക്രീൻഷോട്ട് തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവെച്ചാണ് അമീഷ മറുപടി നൽകിയത്.
'നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഞാൻ അവന്റെ മേൽ കൈവെച്ചത് ശരിക്കും പ്രണയത്തോടെ തന്നെയായിരുന്നു'-അമീഷ പരിഹാസത്തോടെ കുറിച്ചു. 'എനിക്ക് നിങ്ങളെ അറിയില്ല. പക്ഷേ നിങ്ങളുടെ സുഹൃത്തായി ഒരു പെൺകുട്ടി പോലുമില്ലെന്ന് മനസിലായി. ഇത്തരം കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഒരു പെൺസുഹൃത്തിനെ ഉണ്ടാക്കാൻ സമയമായിരിക്കുന്നു' എന്നും അമീഷ കുറിച്ചു.
മോഡലായ മഹിക ശർമയുമായി പ്രണയത്തിലാണ് ഹാർദിക്. നടി നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ഹാർദിക് മഹികയുമായി പ്രണയത്തിലായത്. മഹികയോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ഹാർദിക് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അതേസമയം ഋത്വിക് റോഷനൊപ്പം അഭിനയിച്ച 'കഹോ നാ പ്യാർ ഹേ' എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അമീഷ. പിന്നീട് ഒട്ടേറെ ഹിന്ദി, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു. നിലവിൽ 51 വയസുകരാരിയായ താരം അവിവാഹിതയാണ്.
Content Highlights: Ameesha Patel addressed viral rumors about her relationship with cricketer Hardik Pandya., The rumors sparked after they were spotted together at Mumbai's Taj Mahal Palace., Ameesha responded sarcastically to social media gossip via an Instagram story., Hardik Pandya was previously married to Natasa Stankovic and linked with Mahika Sharma.
Published: 07 Sept 2026, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented