ടെല്‍ അവീവ്: ഇസ്രയേല്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച് ജര്‍മനിയുടെ പ്രമുഖ സ്പോര്‍ട്സ് വെയര്‍ നിര്‍മാതാക്കളായ പ്യൂമ. 2024 മുതല്‍ സ്പോണ്‍സര്‍ഷിപ് തുടരേണ്ടതില്ലെന്നാണ് പ്യൂമയുടെ തീരുമാനം. 2022-ലെ അവസാനത്തില്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് കരാര്‍ പുതുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.
അടുത്തിടെ രൂക്ഷമായ ഇസ്രയേല്‍ - പലസ്തീന് സംഘര്‍ഷത്തെത്തുടര്‍ന്ന് ഇസ്രയേലുമായി കരാറുണ്ടാക്കിയ പ്യൂമയുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് വലിയ പ്രചാരണങ്ങളുണ്ടായിരുന്നു. 2018-ലാണ് ഇസ്രയേലുമായി പ്യൂമ കരാറില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ പുതിയ തീരുമാനം ഈ ബഹിഷ്കരണാഹ്വാനത്തെയോ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെയോ മുന്‍നിര്‍ത്തിയുള്ളതല്ല. 2022-ല്‍ത്തന്നെ കരാര്‍ നീട്ടേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയിരുന്നതായി പ്യൂമ അധികൃതര്‍ അറിയിച്ചു.
സാമ്പത്തിക കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്യൂമ കരാര്‍ അവസാനിപ്പിക്കുന്നത്. ഇതോടെ ഇസ്രയേല്‍ ടീമിന് നല്കുന്ന സ്പോര്‍ട്സ് കിറ്റുകളും മറ്റും നിര്‍ത്തും. സെര്‍ബിയയുടെ ദേശീയ ടീമുമായുള്ള കരാറും പ്യൂമ അവസാനിപ്പിച്ചിട്ടുണ്ട്.
Content Highlights: puma to end deal with israeli national football team
Published: 13 Dec 2023, 10:54 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented