ഹൈദരാബാദ്: പ്രണയത്തിലാണെന്നും രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയുമാണെന്ന തരത്തിൽ പുറത്തുവന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. നേഹ ധൂപിയയും അംഗദ് ബേദിയും അവതാരകരായ 'ഡബിൾ ഡേറ്റ്' എന്ന ടോക്ക് ഷോയിൽ സംവിധായിക ഫറ ഖാനോടൊപ്പം പങ്കെടുത്തപ്പോഴാണ് താൻ നിലവിൽ ആരുമായും പ്രണയത്തിലല്ലെന്ന് സാനിയ സ്ഥിരീകരിച്ചത്.
അടുത്തിടെ ആരെങ്കിലും കോഫി ഡേറ്റിനായി ക്ഷണിച്ചിരുന്നോ എന്ന അവതാരകരുടെ ചോദ്യത്തിന്, തന്റെ ആൺസുഹൃത്തുക്കൾ യാത്രകൾക്ക് ക്ഷണിക്കാറുണ്ടെങ്കിലും തന്നോട് ഒരു സാധാരണ സുഹൃത്തിനെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രണയ താത്പര്യങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും സാനിയ വെളിപ്പെടുത്തി. തുടർന്ന്, ഒരു പുരുഷനൊപ്പം മനോഹരമായ നിമിഷങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് അംഗദ് ബേദി ചോദിച്ചപ്പോഴാണ്, 'എന്റെ ജീവിതത്തിൽ ഒരു പുരുഷനുമില്ല, ഭാവിയിൽ ഉണ്ടാകുമോ എന്നും അറിയില്ല' എന്ന് സാനിയ തുറന്നു പറഞ്ഞത്.
39-കാരിയായ സാനിയ 2010-ൽ മുൻ പാകിസ്താൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷുഐബ് മാലിക്കിനെയാണ് വിവാഹം കഴിച്ചിരുന്നത്. 2018-ൽ ഇരുവർക്കും ഇസ്ഹാൻ എന്ന മകൻ ജനിച്ചു. 2024-ൽ ഈ വിവാഹബന്ധം വേർപിരിഞ്ഞതിനു ശേഷം സാനിയ സിംഗിളായി തുടരുകയാണ്. അതേസമയം, മാലിക് പാകിസ്താൻ നടി സന ജാവേദിനെ വിവാഹം കഴിച്ചു.
2023-ൽ ടെന്നീസിൽ നിന്ന് വിരമിച്ച സാനിയ, നിലവിൽ അവതാരകയായും കമന്റേറ്ററായും പ്രവർത്തിക്കുകയാണ്.
Content Highlights: Sania Mirza denied rumours of being in a relationship or preparing for a second marriage., She confirmed her single status during an appearance on the 'Double Date' talk show., Reflected on her past marriage to Shoaib Malik and her current focus on her career as a host and commentator.
Published: 14 Nov 2026, 12:06 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented