തമിഴ് സൂപ്പർതാരം ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ, പുതിയ ചിത്രം 'ഓം' (OM) തിയേറ്ററുകളിലെത്തി. ചിത്രത്തിൽ യാതൊരുവിധ രാഷ്ട്രീയ സന്ദേശങ്ങളുമില്ലെന്നും എന്നാൽ പൊതുസമൂഹത്തിന് നൽകാനുള്ള ശക്തമായൊരു സന്ദേശമുണ്ടെന്നും സംവിധായകൻ രാജ്കുമാർ പെരിയസാമി വ്യക്തമാക്കി. ഒരു സ്‌പൈ ത്രില്ലർ എന്നതിലുപരി, രണ്ട് വ്യത്യസ്ത സിനിമാ ശാഖകളെ സമന്വയിപ്പിക്കുന്ന ഒരു 'അണ്ടർകവർ ഇമോഷണൽ ഡ്രാമ'യാണ് 'ഓം' എന്ന് എൻ.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ രാജ്കുമാർ പെരിയസാമി പറഞ്ഞു.

To advertise here,

Also Read: OM Review | ഷോ സ്റ്റീലർ മമ്മൂട്ടി, പെർഫോർമർ ധനുഷ്, ഞെട്ടിച്ച് സായി പല്ലവി; മസ്റ്റ് വാച്ചാണ് ഓം

വെറും താരമൂല്യത്തിന് വേണ്ടിയല്ല, മറിച്ച് കഥയ്ക്ക് കൂടുതൽ ആഴവും മാനങ്ങളും നൽകുന്നതിനായാണ് ഇത്രയും മികച്ച അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമായതെന്ന് സംവിധായകൻ പറഞ്ഞു. 'ഇവരെല്ലാം അസാമാന്യ പ്രതിഭകളാണ്. കഥാഗതിയെ മറ്റൊരു തലത്തിലേക്ക് ഉയർത്താനാണ് ഇവർ ഈ സിനിമയിലേക്ക് എത്തിയത്,' അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ഏറെ പ്രിയപ്പെട്ടതും പ്രേക്ഷകരെ പൂർണമായി രസിപ്പിക്കുന്നതുമായ ഒരു സിനിമയായിരിക്കും 'ഓം' എന്നും അദ്ദേഹം പറഞ്ഞു. തമിഴ് സിനിമകളിൽ അടുത്തകാലത്തായി സജീവമായ വെളുപ്പിന് ആറ് മണിക്കുള്ള പ്രദർശനങ്ങളെ സംവിധായകൻ സ്വാഗതം ചെയ്തു. ആറ് മണി ഷോകൾ തമിഴ് സിനിമയ്ക്ക് ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read: പ്രഖ്യാപിച്ചപ്പോൾ OM, ട്രെയ്‌ലറിൽ O.M; മമ്മൂട്ടി- ധനുഷ് ചിത്രത്തിന് സെൻസർ ബോർഡിന്റെ 'കുത്ത്'? 

ധനുഷ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ചിത്രത്തിന്റെ റിലീസ്. അടുത്തിടെ താരം തന്റെ ആരാധക സംഘടനാ ഭാരവാഹികളുമായി തുടർച്ചയായ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. പൊതുജനക്ഷേമ പ്രവർത്തനങ്ങളിൽ സജീവമാകാൻ ആരാധകരോട് ആഹ്വാനം ചെയ്തതിന് പിന്നാലെ, ആരാധക സംഘടനയുടെ പേര് 'ധനുഷ് വെൽഫെയർ മൂവ്മെന്റ്' എന്ന് പുനർനാമകരണം ചെയ്തതും രാഷ്ട്രീയ പ്രവേശന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

2017-ൽ പുറത്തിറങ്ങിയ 'രംഗൂൺ', 2024-ലെ വൻ വിജയചിത്രം 'അമരൻ' എന്നിവയ്ക്കുശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ധനുഷിനൊപ്പം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല, നസറുദ്ദീൻ ഷാ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.