
തേഞ്ഞിപ്പലം: ആകാശത്ത് തിങ്ങിനിറഞ്ഞ കാര്‍മേഘങ്ങള്‍ക്കും പാലക്കാടിന്റെ വിജയക്കുതിപ്പ് തടയാനായില്ല. കാലിക്കറ്റ് സര്‍വകാലശാലാ സ്റ്റേഡിയത്തില്‍ നടന്ന ഡോ. ടോണി ഡാനിയേല്‍ മെമ്മോറിയല്‍ 66-മത് സംസ്ഥാന സീനിയര്‍ അത്ലറ്റിക് മീറ്റില്‍ പാലക്കാട് ജില്ല കിരീടം നിലനിര്‍ത്തി.
ഒന്‍പത് സ്വര്‍ണവും എട്ടു വെള്ളിയും എഴു വെങ്കലവും നേടി 193 പോയിന്റോടെയാണ് പാലക്കാട് ജേതാക്കളായത്. എട്ടു സ്വര്‍ണവും പന്ത്രണ്ട് വെള്ളിയും എട്ടു വെങ്കലവും നേടി 169 പോയിന്റോടെ എറണാകുളം രണ്ടാംസ്ഥാനവും രണ്ടു സ്വര്‍ണവും ആറു വെള്ളിയും പത്തു വെങ്കലവുമായി 112 പോയിന്റ് നേടി കോട്ടയം മൂന്നാം സ്ഥാനവും നേടി. പുരുഷവിഭാഗത്തില്‍ പാലക്കാടാണ് മുന്നില്‍. അഞ്ചു സ്വര്‍ണവും മൂന്നു വെള്ളിയും ആറു വെങ്കലവും. വനിതകളില്‍ എറണാകുളം. നാലു സ്വര്‍ണം, ആറു വെള്ളി, ഏഴു വെങ്കലം. അവസാനദിവസം രണ്ടു മീറ്റ് റെക്കോഡുകള്‍ പിറന്നു. പുരുഷവിഭാഗം ട്രിപ്പിള്‍ ജമ്പില്‍ ഇടുക്കിയുടെ എ.ബി. അരുണ്‍ 16.17 മീറ്റര്‍ ദൂരം ചാടി പുതിയ റെക്കോഡിട്ടു. 2019-ല്‍ എല്‍ദോസ് പോള്‍ കുറിച്ച 16.09 മീറ്ററാണ് അരുണ്‍ മറികടന്നത്.
4*400 മിക്സഡ് റിലേയിലാണ് മറ്റൊരു റെക്കോഡ്. എറണാകുളം കഴിഞ്ഞവര്‍ഷം കുറിച്ച മൂന്നു മിനിറ്റ് 48.25 സെക്കന്‍ഡിന്റെ റെക്കോഡ് പാലക്കാട് മൂന്നു മിനിറ്റ് 38.41 സെക്കന്‍ഡായി തിരുത്തിയെഴുതി. ആര്‍. ലൈജു, സി. ജിതേഷ്, സ്റ്റെഫിന്‍ സാറാ കോശി, കെ.എ. അനാമിക എന്നിവരാണ് പാലക്കാടിനായി ഓടിയത്.
Content Highlights: 2022 state senior athletics meet, senior athletics 2022, kerala senior athletics meet, sports
Published: 16 May 2022, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented