ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ.) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിലും തർക്കങ്ങളിലും കടുത്ത അതൃപ്തിയറിയിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി.). 2036-ലെ ഒളിമ്പിക്സിന് ആതിഥ്യംവഹിക്കാൻ മറ്റ് ആറുരാജ്യങ്ങൾക്കൊപ്പം മത്സരിക്കുന്ന ഇന്ത്യക്ക് ഐ.ഒ.എ.യിലെ തർക്കം ഗുണകരമാവില്ലെന്ന സൂചനയും ഐ.ഒ.സി. നൽകി.
ഇന്ത്യയിലെ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നതാണ് അസോസിയേഷനിലെ തർക്കങ്ങളെന്നും ബാഹ്യ ഇടപെടലുകളില്ലാതെ നീതിയുക്തമായി തിരഞ്ഞെടുപ്പ് നടത്തണമെന്നും ഐ.ഒ.സി. ആവശ്യപ്പെട്ടു.
ഐ.ഒ.എ. ജനറൽ കൗൺസിലിലേക്കുള്ള വനിതാ താരപ്രതിനിധി (എസ്.ഒ.എം.) തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടത് ബാഹ്യശക്തികളുടെ സമ്മർദത്താൽ സ്ഥാനാർഥികൾ നടത്തിയ തിരിമറികൾകൊണ്ടാണെന്നാരോപിച്ച് നിലവിലെ പ്രസിഡന്റ് പി.ടി. ഉഷ ഐ.ഒ.സി.ക്ക് കത്തെഴുതിയിരുന്നു. തിരഞ്ഞെടുപ്പിൽനടന്ന ഇടപെടലുകളും ചട്ടലംഘനങ്ങളും സ്വതന്ത്രമായി പരിശോധിക്കണമെന്നും ഉഷ അഭ്യർഥിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഘടന അതൃപ്തിയറിയിച്ചത്.
Content Highlights: IOC expressed strong dissatisfaction regarding internal disputes and controversies in the Indian Olympic Association (IOA)
Published: 14 Nov 2026, 08:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented