ദോഹ: ദോഹയിൽ 10 ദിവസം കുടുങ്ങിയ ശേഷം, ഇന്ത്യൻ സീനിയർ പുരുഷ ദേശീയ ബാസ്കറ്റ്ബോൾ ടീം ഇന്ത്യയിൽ തിരിച്ചെത്തി. മലയാളികളായ പി.ജെ. സണ്ണിയും പ്രണവ് പ്രിൻസും തിരികെയെത്തിയവരിലുണ്ട്. ഏഷ്യൻ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കളിക്കാനാണ് ഇന്ത്യൻ ടീം ദോഹയിലെത്തിയത്. ഖത്തർ ബാസ്കറ്റ്ബോൾ ഫെഡറേഷനാണ് ഇന്ത്യൻ സംഘത്തിന് ദോഹയിൽ താമസസൗകര്യം ഏർപ്പെടുത്തിയിരുന്നത്.
ഫെബ്രുവരി 28-ന് ഖത്തറിനോടുള്ള കളിയിൽ ഇന്ത്യ 99-73ന് തോറ്റിരുന്നു, തുടർന്ന് ലെബനനെതിരേ രണ്ടിനു നടക്കേണ്ടിയിരുന്ന മത്സരം യുദ്ധം കാരണം മാറ്റിവച്ചു. ടീമിന്റെ കണ്ടിജൻറ് തലവൻ കേരള ബാസ്കറ്റ്ബാൾ അസോസിയേഷന്റെ പി.ജെ. സണ്ണി ആയിരുന്നു. ഇന്ത്യൻ ബാങ്കിന് വേണ്ടി കളിക്കുന്ന പ്രണവ് പ്രിൻസാണ് ടീമിലുള്ള മറ്റൊരു മലയാളി.
ഇന്ത്യൻ എംബസിയുടെ യാത്രാനുമതി കിട്ടിയതോടെയാണ് ടീം മടക്കയാത്ര തുടങ്ങിയത്. ആദ്യം റോഡ് മാർഗം സൗദി അറേബ്യയിലെ ദമാമിലേക്ക് പോയി. വിമാന ലഭ്യത പരിമിതമായതിനാൽ, പ്രതിനിധി സംഘം രണ്ട് ഗ്രൂപ്പുകളായാണ് യാത്ര പുറപ്പെട്ടത്. ഒരു സംഘംജിദ്ദ വഴി മുംബൈയിലേക്കും മറ്റുള്ളവർ ദമാമിൽനിന്ന് ലഖ്നൗവിലേക്കുമാണ് എത്തിയത്. ദമ്മാം-ജിദ്ദ- മുംബൈ വിമാനം രാവിലെ 12:05-നും ദമ്മാം-ലഖ്നൗ വിമാനം രാവിലെ 5:15-നും ആണ് എത്തിച്ചേരുന്നത്.
Content Highlights: Indian Basketball Team Returns Home After 10-Day Doha Ordeal
Published: 12 Mar 2026, 10:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented