ദോഹ: ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ സജീവ അംഗങ്ങളായിരുന്നശേഷം തിരികെ നാട്ടിൽ എത്തിയവരും ഇപ്പോൾ അവധിക്ക് ഉള്ളവരുമായി ഫോട്ട അംഗങ്ങളുടെ കൂട്ടായ്മ തിരുവല്ല ട്രാവൻകൂർ ക്ലബ്ബിൽ രക്ഷാധികാരി ജോൺ സി. അബ്രഹാമിന്റെ സാനിധ്യത്തിൽ രക്ഷാധികാരി കെ.വി. തോമസിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു.
ഫോട്ടയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താനും തിരുവല്ലയുടെ നിക്ഷേപ,വികസന,സാമൂഹിക സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും നാട്ടിൽ വിശ്രമിക്കാൻ തിരിച്ചെത്തിയ അംഗങ്ങളുടെ ജീവിതം സജീവമാക്കാനും വേണ്ടിയാണ് ഈ കൂട്ടായ്മ.
സാമൂഹിക സേവന രംഗത്തെ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവല്ല YMCA യുടെ നേതൃത്വത്തിൽ നടത്തുന്ന വികാസ് സ്കൂളിലെ ഓപ്പൺ എയർ ഹാളിൽ മൂന്ന് വലിയ സീലിങ് ഫാനുകൾ വാങ്ങി സ്ഥാപിക്കാൻ തീരുമാനിച്ചു.
ഫോട്ട തിരുവല്ല കോഓർഡിനേറ്റർ ചെറിയാൻ പോളച്ചിറക്കൽ, മാത്യു വർഗീസ്, കുരുവിള ജോർജ് ,തോമസ് ഫിലിപ്പ് ,ഷാജി തേന്മഠം ,എബ്രഹാം ശാമുവേൽ ,ഷാജി വർഗീസ് ,റജി കെ ബേബി എന്നിവർ സംസാരിച്ചു.ഭാവി പ്രവർത്തനങ്ങൾക്കും,വികാസ് സ്കൂൾ പരിപാടി സംഘടിപ്പിക്കുന്നതിലേക്കുമായി മാത്യു വർഗീസ്,ഷാജി തേൻമഠം ,ബാബുവർഗീസ്,ഫോട്ട പ്രസിഡന്റ് തോമസ് കുര്യൻ നെടുംതറയിൽ, ജനറൽ സെക്രട്ടറി അനീഷ് ജോർജ് മാത്യു എന്നിവരെ ഉൾപ്പെടുത്തി അഡ്ഹോക് കമ്മറ്റിയെ തിരഞ്ഞെടുത്തു.
Published: 10 Jul 2026, 06:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented