തിരുവനന്തപുരം: വിജയവാഡയിൽ (ആന്ധ്രാപ്രദേശ്) സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 4 വരെ നടക്കാനിരിക്കുന്ന 41-ാമത് സബ് ജൂനിയർ ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമുകളെ പ്രഖ്യാപിച്ചു. കോഴിക്കോട് സിൽവർ ഹിൽസ് എച്ച്.എസ്.എസിലെ ആയുഷ് എൻ. എസും, ആലപ്പുഴ സെന്റ് ആന്റണീസ് ഗേൾസ് സ്കൂളിലെ അന്ന എൽസ ജോർജും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകളെ നയിക്കും.

To advertise here,

ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ഗ്രൂപ്പ് ഡി-യിലാണ് (ലെവൽ 2) മത്സരിക്കുന്നത്. ചണ്ഡീഗഢ്, ഹിമാചൽ പ്രദേശ്, പുതുച്ചേരി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. പെൺകുട്ടികൾ എലൈറ്റ് വിഭാഗമായ ഗ്രൂപ്പ് ബി-യിലാണ് (ലെവൽ 1) മാറ്റുരയ്ക്കുന്നത്. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഒഡിഷ എന്നിവരാണ് ഈ ഗ്രൂപ്പിലുള്ളത്.

കേരള ടീം

ആൺകുട്ടികൾ: ആയുഷ് എൻ. എസ് (ക്യാപ്റ്റൻ), ഹരിനന്ദ് പി. നായർ, കാർത്തിക് വി. പി, മുഹമ്മദ് ഇഹാൻ ബിൻ ഷാമിൽ (കോഴിക്കോട്), ഫിലിപ്സൺ മനീഷ്, ഹരികൃഷ്ണൻ ആർ, അക്ഷയ് സന്തോഷ് (കോട്ടയം), അക്ഷിത് സി. സജൻ, ധനഞ്ജയ് അനീഷ് (എറണാകുളം), ജെറാർഡ് ജെയ്‌സൺ (തൃശ്ശൂർ), അഭിനവ് മാധവ് (ആലപ്പുഴ), കാർത്തിക് ജയന്തന (പത്തനംതിട്ട), കോച്ച്: വിനേഷ് കെ, അസി. കോച്ച്: ആദിത്യൻ കെ.

പെൺകുട്ടികൾ: അന്ന എൽസ ജോർജ് (ക്യാപ്റ്റൻ), വൈഷ്ണവി നായർ, ഹന്ന ഫാത്തിമ (ആലപ്പുഴ), ടിയാന തോമസ്, ഇഷിത പണിക്കർ, ആരാധ്യ വിപിൻ, ജോവാന ടിനു ജോഹന്നാൻ (എറണാകുളം), വേദാഞ്ജന വിവേക്, അഷ്മി പി. (കോഴിക്കോട്), ദ്വിതീയ വിനീത ബിജു, ഗായത്രി നായർ (തിരുവനന്തപുരം), അനന്യ അനീഷ് (കൊല്ലം) കോച്ച്: അനിൽ കുമാർ, അസി. കോച്ച്: നിതിൻ, മാനേജർ: സ്മിത.