ന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗർ എടുത്ത ഒരു ക്യാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ന്യൂസീലൻഡിനെതിരായ മത്സരത്തിൽ തലകീഴായി മറിഞ്ഞുള്ള ആ ക്യാച്ച് പലരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. എന്നാൽ അത് യഥാർഥത്തിൽ സംഭവിച്ച കാര്യമായിരുന്നില്ല. ആ AI നിർമിത വീഡിയോ കണ്ട് പലരും തെറ്റിദ്ധരിക്കുകയായിരുന്നു.

To advertise here,

പ്രത്യേകിച്ച് സെലിബ്രിറ്റികളാണ് ഇത്തരത്തിലുള്ള വ്യാജ വീഡിയോകൾക്ക് ഇരയാകാറുള്ളത്. സമീപകാലത്ത് ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ വലിയ ആശങ്കയായി മാറിയിട്ടുമുണ്ട്. ആളുകളുടെ മുഖങ്ങളും ശബ്ദങ്ങളും ഉപയോഗിച്ച് എഐ നിർമ്മിച്ച വീഡിയോകളോ ഓഡിയോ ക്ലിപ്പുകളോവാണ് ഡീപ്‌ഫേക്കുകകൾ. കാണുമ്പോൾ നമ്മളെ വിശ്വസിപ്പിക്കുന്ന രീതിയിലാകും ഇത്തരം കെട്ടിച്ചമച്ച വീഡിയോകളുണ്ടാകുക.

ഈ കൃത്രിമ വീഡിയോകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനോ, ആളുകളെ അപകീർത്തിപ്പെടുത്താനോ, അല്ലെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്യാനോ പോലും ഉപയോഗിക്കാം. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യയുടെ പുരോഗതിയോടെ, യാഥാർത്ഥ്യവും കെട്ടിച്ചമച്ചതും തമ്മിലുള്ള അതിരുകളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.