ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടിയായി ഗുസ്തി താരത്തിന് വിലക്ക്. ഗ്രീക്കോ റോമൻ വിഭാഗത്തിൽ (67 കിലോ) മത്സരിക്കുന്ന ദീപക്കാണ് ഉത്തേജക ഔഷധ പരിശോധനയിൽ പരാജയപ്പെട്ടതോടെ പുറത്തായത്. മേയ് 31-ന് ഏഷ്യൻ ഗെയിംസ് ട്രയൽസിനിടെ ശേഖരിച്ച താരത്തിന്റെ സ്രവപരിശോധനയിലാണ് ഉത്തേജക ഔഷധസാന്നിധ്യം കണ്ടെത്തിയത്.
ദീപക്കിനെ കൂടാതെ രണ്ട് ഗുസ്തിതാരങ്ങളാണ് ഉത്തേജകമരുന്ന് പരിശോധനയിൽ അടുത്തിടെ പരാജയപ്പെട്ടത്. മുകുൾ ദഹിയ (ഫ്രീസ്റ്റൈൽ 86 കിലോഗ്രാം), ദീപാൻഷു (ഗ്രീക്കോ റോമൻ 130 കിലോഗ്രാം) എന്നിവരിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ഉത്പന്നങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്.
ഇത്തരം കാര്യങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറാൻ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യു.എഫ്.ഐ.) ഗുസ്തി താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതിയില്ലാതെ ദേശീയ ക്യാമ്പിൽ നിന്ന് ഗുസ്തി താരങ്ങൾ വിട്ടുനിൽക്കുന്നതാണ് ഡോപ്പിംഗ് കേസുകൾ വർദ്ധിക്കാനുള്ള ഒരു കാരണമെന്ന് ഡബ്ല്യു.എഫ്.ഐ. പറയുന്നു.
Content Highlights: Greco-Roman wrestler Deepak failed a doping test conducted during the Asian Games trials on May 31
Published: 10 Sept 2026, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented