വ്യക്തികളെയും പ്രത്യേകിച്ച് സ്ത്രീകളെയും ലക്ഷ്യമിട്ട് ദ്രോഹിക്കാൻ ഇത്തരം സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യുന്നത് കാണുന്നത് അങ്ങേയറ്റം വേദനാജനകമാണെന്നും കൂട്ടിച്ചേർത്തു.

നിർമിത ബുദ്ധി ഉപയോഗിച്ച് തന്റെ വ്യാജ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി നടി ശാലിനി പാണ്ഡെ. തന്റേതെന്ന രീതിയിൽ പ്രചരിക്കുന്ന ടോപ്‌ലെസ് ക്ലിപ്പ് വ്യാജമാണെന്നും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും ശാലിനി വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ ഇത്തരം ദുരുപയോഗം 'അങ്ങേയറ്റം അസ്വസ്ഥത ഉണ്ടാക്കുന്നതാണ്' എന്ന് അവർ തുറന്നടിച്ചു.
ഏതാനും ദിവസങ്ങൾക്കുമുൻപാണ് എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ശാലിനി പാണ്ഡേയുടെ വ്യാജ വീഡിയോ പ്രചരിച്ചത്. എന്നാൽ ഈ ദൃശ്യങ്ങൾ പൂർണ്ണമായും എഐ നിർമ്മിതവും വ്യാജവുമാണെന്ന് ശാലിനി വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഔദ്യോഗിക പ്രസ്താവനയിലാണ് താരം ഇതിനെതിരെ ശബ്ദമുയർത്തിയത്. ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോ പൂർൺമായും വ്യാജമാണെന്നും അതിലുള്ളത് താനല്ലെന്നും വ്യക്തമാക്കിയ താരം, വ്യക്തികളെയും പ്രത്യേകിച്ച് സ്ത്രീകളെയും ലക്ഷ്യമിട്ട് ദ്രോഹിക്കാൻ ഇത്തരം സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യുന്നത് കാണുന്നത് അങ്ങേയറ്റം വേദനാജനകമാണെന്നും കൂട്ടിച്ചേർത്തു.
"ഇത്തരത്തിലുള്ള ദുരുപയോഗത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. സാങ്കേതികവിദ്യയുടെ ഇത്തരം ദുരുപയോഗങ്ങൾ ഒരിക്കലും സാധാരണയായി കാണരുത്. നിങ്ങൾ ഈ വീഡിയോ കാണാനിടയായാൽ, ദയവായി അത് പങ്കുവെക്കുകയോ, ഫോർവേർഡ് ചെയ്യുകയോ, ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്. പകരം, ഉടൻ തന്നെ അത് റിപ്പോർട്ട് ചെയ്യുക. ഉത്തരവാദിത്തത്തോടെയും ശ്രദ്ധയോടെയും പെരുമാറാനും, ഈ വീഡിയോയ്ക്ക് കൂടുതൽ പ്രചാരം നൽകുന്നതിന് പകരം അത് തടയാൻ സഹായിക്കാനും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നന്ദി!" ശാലിനി പാണ്ഡേ കൂട്ടിച്ചേർത്തു.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വ്യക്തിയുടെ അനുമതിയില്ലാതെ അവരുടെ രൂപവും സാദൃശ്യവും ദുരുപയോഗം ചെയ്യുന്നത് വ്യക്തികളുടെ സ്വകാര്യതയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ നിർമ്മിക്കുന്നത് വ്യക്തിപരമായ അന്തസ്സിനെ ബാധിക്കുന്നതിനൊപ്പം വലിയ ആശങ്കകൾക്കും കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ശാലിനി പാണ്ഡേയുടെ പ്രതികരണം ഏറെ പ്രാധാന്യമർഹിക്കുന്നത്.
2017-ൽ വിജയ് ദേവരകൊണ്ട നായകനായ 'അർജുൻ റെഡ്ഡി' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശാലിനി പാണ്ഡെ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 'മഹാനടി' (2018), '118' (2019), '100% കാതൽ' (2019), 'ജയേഷ്ഭായ് ജോർദാർ' (2022), 'മഹാരാജ്' (2024) തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അവർ വേഷമിട്ടു. പുൽകിത് സമ്രാട്ട്, വരുൺ ശർമ്മ, ചുങ്കി പാണ്ഡെ എന്നിവർക്കൊപ്പം അഭിനയിച്ച 'രാഹു കേതു' ആണ് ശാലിനിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Content Highlights: Actress Shalini Pandey has strongly condemned a fabricated, AI-generated deepfake video circulating online, urging social media users to report and delete the content rather than giving it further reach.
Published: 01 Sept 2026, 11:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented