
റിയാദ്: ബ്രസീല്‍ താരം നെയ്മര്‍ സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ വിട്ടു.പരസ്പര സമ്മതത്തോടെ കരാര്‍ അവസാനിപ്പിക്കുന്നതായി ക്ലബ് പ്രഖ്യാപിച്ചു. 32-കാരനായ ബ്രസീലിയന്‍ മുന്നേറ്റതാരം 2023 ഓഗസ്റ്റിലാണ് അല്‍ ഹിലാലിലെത്തുന്നത്. എന്നാല്‍ പരിക്കുകാരണം വെറും ഏഴ് മത്സരങ്ങള്‍ മാത്രമാണ് താരത്തിന് അല്‍ ഹിലാല്‍ ജേഴ്‌സിയില്‍ കളിക്കാനായത്.
തന്റെ ബാല്യകാല ക്ലബ്ബായ ബ്രസീലിലെ സാന്റോസിലേക്ക് നെയ്മര്‍ മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാന്റോസിലാണ് നെയ്മര്‍ കരിയര്‍ ആരംഭിക്കുന്നത്. ഉടന്‍ തന്നെ താരം ബ്രസീലിലേക്ക് മടങ്ങും. സാന്റോസില്‍ നെയ്മർ മെഡിക്കല്‍ പരിശോധനകള്‍ക്കായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
18 മാസക്കാലമാണ് നെയ്മര്‍ അല്‍ ഹിലാലിലുണ്ടായിരുന്നത്. പ്രതിവര്‍ഷം ഏകദേശം 10.4 കോടി ഡോളറായിരുന്നു താരത്തിന്റെ പ്രതിഫലം. 2017-ല്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ നിന്ന് 23 കോടി ഡോളറിനാണ് നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലേക്ക് പോകുന്നത്. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഫറായിരുന്നു ഇത്. പിഎസ്ജിയില്‍ നിന്നാണ് പിന്നീട് അല്‍ ഹിലാലിലേക്ക് മാറുന്നത്.
എന്നാല്‍ സൗദിയിലെത്തി 2023 ഒക്ടോബറില്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനായി കളിക്കുന്നതിനിടെ ഇടതു കാല്‍മുട്ടിലെ ലിഗമെന്റിന് പരിക്കേറ്റ് ഒരു വര്‍ഷമാണ് പുറത്തിരുന്നത്. പിന്നീട് 2024 ഒക്ടോബറില്‍ അല്‍ ഹിലാലിലേക്ക് തിരിച്ചെത്തിയെങ്കിലും തുടയിലെ പേശികള്‍ക്ക് പരിക്കേറ്റതോടെ വീണ്ടും കളിക്കളത്തിന് പുറത്തായി.
Content Highlights: Brazilian star Neymar parts ways with Saudi club Al Hilal after a short stint marred by injuries
Published: 28 Jan 2025, 10:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented