മൂന്നാർ (ഇടുക്കി): അർധരാത്രിയിൽ വാതിൽ തകർത്ത് പടയപ്പ വീടിനുള്ളിൽ കയറി. ഉറങ്ങുകയായിരുന്ന വീട്ടുടമ പുതച്ചിരുന്ന പുതപ്പ് വലിച്ചെടുത്തു. പെട്ടെന്ന് ഉണർന്ന് ഓടിയൊളിച്ചതിനാൽ ഉടമ ഉൾപ്പടെ വീട്ടിലുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം.
ഗ്രഹാംസ് ലാൻഡ് എസ്റ്റേറ്റിലെ ന്യൂ ഡിവിഷനിൽ സൂട്ടുസ്വാമിയുടെ വീടിനുള്ളിലാണ് ആന കയറിയത്. ഈ സമയം മുറിയിൽ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന സൂട്ടുസ്വാമിയുടെ കട്ടിൽ ആന വലിച്ചുനീക്കുകയും പുതപ്പ് വലിച്ചെടുക്കുകയുംചെയ്തു. ഭയന്നുപോയ സൂട്ടുസ്വാമി സമീപത്തുണ്ടായിരുന്ന മെഷീന്റെ പിന്നിൽ ഒളിച്ചാണ് രക്ഷപ്പെട്ടത്.
ഭാര്യ ജയപാർവതിയും ആനയുടെ ആക്രമണത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്തെ ലയങ്ങളിലുള്ളവർ ബഹളംവെച്ച് ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും പടയപ്പ പിൻവാങ്ങാൻ തയ്യാറായില്ല.
വീടിന്റെ മേൽക്കൂരയും മുൻവാതിലും കട്ടിലും വീട്ടുപകരണങ്ങളും തകർത്ത ആന പ്രദേശത്തെ പച്ചക്കറിക്കൃഷിയും വ്യാപകമായി നശിപ്പിച്ചു.
വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെ ദ്രുതപ്രതികരണസേന സ്ഥലത്തെത്താൻ ശ്രമിച്ചെങ്കിലും വഴിയിൽ തടിലോറി കുടുങ്ങിയതിനെ തുടർന്ന് സംഘത്തിന്റെ വരവ് വൈകിയതായി പ്രദേശവാസികൾ ആരോപിച്ചു. പുലർച്ചെ നാലോടെ എത്തിയ ആന രാവിലെ അഞ്ചേമുക്കാലോടെയാണ് പ്രദേശത്തുനിന്ന് മാറിയത്.
മൂന്നാറിലെ ജനവാസമേഖലകളിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം പതിവാകുന്നതിനിടെ വീടിനുള്ളിൽവരെ കടന്നുകയറി ആക്രമണത്തിന് ശ്രമിക്കുന്ന സാഹചര്യം ജനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുകയാണ്.
വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ജനവാസമേഖലകളിൽ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
Content Highlights: Wild elephant Padayappa broke into a house in Graham's Land Estate, Munnar., The elephant pulled the blanket off the sleeping owner, who narrowly escaped., House roof, front door, and furniture were destroyed along with vegetable crops., Locals demand urgent forest department intervention to ensure safety against wildlife threats.
Published: 19 Nov 2026, 09:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented