വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഡിആർഎസുമായി ബന്ധപ്പെട്ട് വിവാദം. ഗ്ലെൻ ഫിലിപ്‌സിന്റെ എൽബിഡബ്ല്യു ഔട്ടിനായി ഇന്ത്യൻ താരങ്ങൾ വാദിച്ചെങ്കിലും അമ്പയർ അനുവദിച്ചില്ല. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തന്റെ അതൃപ്തി അമ്പയറെ അറിയിക്കുകയും ചെയ്തു.
31-ാം ഓവറിലാണ് സംഭവം. ജസ്പ്രീത് ബുംറയുടെ പന്തിൽ ഗ്ലെൻ ഫിലിപ്‌സ് വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. ഫീൽഡ് അമ്പയർ ഔട്ട് നൽകാതിരുന്നതോടെ ഇന്ത്യൻ ക്യാപ്റ്റൻ ഡിആർഎസ് ആവശ്യപ്പെട്ടു. പന്ത് ബാക്ക് പാഡിൽ കൊള്ളുന്നതിന് മുമ്പ് ബാറ്റിൽ ചെറുതായി തട്ടിയിരുന്നുവെന്നാണ് ടിവി അമ്പയർ പോൾ റീഫെലിന്റെ നിഗമനം. ഇതോടെ നോട്ട് ഔട്ടും വിധിച്ചു.
എന്നാൽ ബാറ്റും പാഡും തമ്മിൽ വലിയ അകലമുണ്ടായിരുന്നുവെന്നായിരുന്നു ഗില്ലിന്റെ ഉറച്ച വിശ്വാസം. ഫീൽഡ് അമ്പയർ റിച്ചാർഡ് ഇല്ലിങ്‌വർത്തിനെ ഗിൽ തന്റെ അതൃപ്തി അറിയിക്കുകയും ചെയ്തു.
Content Highlights: Controversy arose during the 31st over of the Test match between India and New Zealand., Jasprit Bumrah appealed for an LBW against Glenn Phillips, which was initially turned down., Third umpire Paul Reiffel ruled it not out citing an inside edge before hitting the pad., Indian captain Shubman Gill strongly disagreed and expressed his dissatisfaction to the on-field umpire.
Published: 19 Nov 2026, 09:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented