കാർഡിഫ് സിറ്റി: ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമില്ലാതെ കളത്തിലിറങ്ങിയ അർജന്റീനയ്ക്കും പോർച്ചുഗലിനും വിജയം. സൗഹൃദ ഫുട്ബോളിൽ കോസ്റ്ററിക്കയെ അർജന്റീന എതിരില്ലാത്ത ഏഴ് ഗോളിന് തോൽപ്പിച്ചു. യുവേഫ നേഷൻസ് ലീഗിൽ വെയ്ൽസിനെതിരെ 3-2നായിരുന്നു പോർച്ചുഗലിന്റെ വിജയം. ചുവപ്പ് കാർഡ് കണ്ട് പത്ത് പേരായി ചുരുങ്ങിയിട്ടും പോർച്ചുഗൽ വിജയം കണ്ടു.
കോസ്റ്ററിക്കയെ ചിത്രത്തിലേ ഇല്ലാതാക്കുന്ന പ്രകടനമാണ് അർജന്റീന പുറത്തെടുത്തത്. നിക്കോ പാസ്, ജൂലിയൻ അൽവാരസ്, ഫ്രാങ്കോ മസ്റ്റാന്റുവോനോ എന്നിവർ ഇരട്ടഗോൾ കണ്ടെത്തി. അലക്സിസ് മക്കലിസ്റ്റർ ഒരു ഗോൾ നേടി.
യുവേഫ നേഷൻസ് ലീഗിൽ ഗ്രൂപ്പിലെ ആറ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ചാണ് പോർച്ചുഗൽ ക്വാർട്ടർ ഫൈനലിലെത്തിയത്. വെയ്ൽസിനെതിരായ മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ്, പെഡ്രോ നെറ്റോ, കാർലോസ് ഫോർബ്സ് എന്നിവർ പോർച്ചുഗലിനായി ഗോൾ നേടി. ഡേവിഡ് ബ്രൂക്ക്സ്, സോർബ തോമസ് എന്നിവരാണ് വെയ്ൽസിനായി ലക്ഷ്യം കണ്ടത്. 74-ാം മിനിറ്റിൽ പോർച്ചുഗലിന്റെ പെഡ്രോ നെറ്റോ ചുവപ്പ് കാർഡ് കണ്ട് പുറത്താകുകയും ചെയ്തു.
Content Highlights: Argentina defeated Costa Rica 7-0 in an international friendly match., Nico Paz, Julian Alvarez, and Franco Mastantuono scored two goals each for Argentina., Portugal secured a 3-2 victory against Wales in the UEFA Nations League despite being down to 10 men., Both teams achieved victories in the absence of Lionel Messi and Cristiano Ronaldo.
Published: 18 Nov 2026, 08:52 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented