വീണ്ടും ഇടിഞ്ഞ് സ്വർണവില. വ്യാഴാഴ്ച പവന്റെ വില 1,880 രൂപ കുറഞ്ഞ് 95,840 രൂപയായി. ഗ്രാമിന് 11,980 രൂപയുമായി. ബുധനാഴ്ച 2,040 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഏതാനും ദിവസങ്ങളായി വില തുടർച്ചയായി താഴുന്ന പ്രവണതയായിരുന്നു.ജനുവരി 29-ന് രാവിലെ രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് ഇതുവരെയുള്ള റെക്കോഡ് നിരക്ക്. ഇതുമായി താരതമ്യം ചെയ്താൽ പത്തുമാസംകൊണ്ട് പവൻവിലയിൽ 35,320 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ഇടിവിന് കാരണം
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യു.എസ്. ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ ഉയർത്തുമെന്ന സൂചനകളാണ് സ്വർണത്തിന് തിരിച്ചടിയായത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 3,725 ഡോളറിലേക്ക് താഴ്ന്നു. അന്താരാഷ്ട്ര വിപണിയിൽ സമ്മർദം തുടരുകയാണെങ്കിൽ ഇനിയും വില ഇടിഞ്ഞേക്കാം.
ജനുവരി അവസാനവാരത്തിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 5,595 ഡോളറിനടുത്ത് എത്തിയിരുന്നു. ആ നിലയിൽനിന്ന് അന്താരാഷ്ട്ര വിപണിയിലെ ഇടിവ് രൂക്ഷമാണ്. എങ്കിലും അതിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിൽ പൂർണമായി വരാത്തതിന് കാരണം ഇറക്കുമതിത്തീരുവയിൽ വരുത്തിയ വർധനയാണ്.
Content Highlights: Gold sovereign price decreased by Rs 1,880 to reach Rs 95,840., Gram rate dropped to Rs 11,980., US Federal Reserve interest rate hikes and global market pressure are driving the price drop., Prices have fallen significantly from the record high of Rs 1,31,160 recorded on January 29.
Published: 19 Nov 2026, 09:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented