
ന്യൂയോർക്ക്: 2026-ലെ ലോകകപ്പിൽ പാരഗ്വായോട് തോറ്റ് പുറത്തായതിനു പിന്നാലെ ജർമനിയുടെ മുഖ്യ പരിശീലക സ്ഥാനത്തു നിന്ന് ജൂലിയൻ നഗൽസ്മാൻ രാജിവെച്ചു. ടീമിന്റെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് ഏകദേശം മൂന്ന് വർഷത്തോളം ടീമിനെ നയിച്ച നാഗൽസ്മാൻ സ്ഥാനമൊഴിഞ്ഞത്. ഇതോടെ മുൻ ലിവർപൂൾ മാനേജർ യുർഗൻ ക്ലോപ്പ് ജർമൻ പരിശീലകസ്ഥാനത്തേക്ക് എത്താൻ സാധ്യതയേറി.
2023 സെപ്റ്റംബറിൽ ചുമതലയേറ്റ നാഗൽസ്മാന് 2028-ലെ യൂറോ കപ്പ് വരെ കരാറുണ്ടായിരുന്നു. എന്നാൽ ലോകകപ്പിലെ അപ്രതീക്ഷിത തോൽവിയെത്തുടർന്ന് സ്വയം രാജി വെക്കാൻ ജർമൻ ഫുട്‌ബോൾ അസോസിയേഷൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. പുറത്താക്കപ്പെടുന്നതിന് പകരം സ്വയം രാജിവെച്ചതിലൂടെ അദ്ദേഹത്തിന് ഏകദേശം അഞ്ചു ദശലക്ഷം പൗണ്ട് നഷ്ടപരിഹാരമായി ലഭിക്കും.
നാഗൽസ്മാന്റെ പകരക്കാരനായി ക്ലോപ്പിന്റെ പേരാണ് പറഞ്ഞുകേൾക്കുന്നത്. 2024-ൽ ലിവർപൂൾ വിട്ട ക്ലോപ്പ് നിലവിൽ ലോകകപ്പിൽ ഒരു ടിവി കമന്റേറ്ററായി പ്രവർത്തിക്കുകയായിരുന്നു. അസോസിയേഷൻ ആവശ്യപ്പെടുകയാണെങ്കിൽ ജർമനിയെ പരിശീലിപ്പിക്കാൻ താൻ തയ്യാറാണെന്ന് ടൂർണമെന്റിന്റെ തുടക്കത്തിൽ അദ്ദേഹം സൂചിപ്പിച്ചിരുന്നു.
Content Highlights: Julian Nagelsmann stepped down after Germany's 2026 World Cup exit against Paraguay., Nagelsmann will receive £5 million in compensation following his resignation., Jurgen Klopp is the frontrunner to replace Nagelsmann as head coach., Klopp previously expressed interest in coaching the national team if approached.
Published: 03 Jul 2026, 02:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented