
അർജന്റീനയും സ്‌പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനലിൽ റഫറിയുടെ ക്യാമറയിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ പുറത്തുവന്നു. ഫൈനൽ വിസിലിനുശേഷം അർജന്റീനയുടെ മിഡ്ഫീൽഡർ ലിയാന്ദ്രോ പരദേസിന് നിയന്ത്രണം നഷ്ടപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തെ ശാന്തനാക്കാൻ സ്ലൊവേനിയൻ റഫറി സ്ലാവ്‌കോ വിൻസിച്ച് ശ്രമിച്ചിരുന്നതായി വീഡിയോയിലുണ്ട്. മത്സരത്തിനടിയിൽ വിൻസിച്ച് അർജന്റീനയുടെ ക്യാപ്റ്റൻ ലണയൽ മെസ്സിയുടെ അടുത്തെത്തി പരദേസിനെ ശാന്തനാക്കാൻ അഭ്യർത്ഥിച്ചതായി ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയ്‌ലിന്റെ റിപ്പോർട്ടിൽ പറയുന്നു.
'മെസ്സീ… പരദേസിനോട് അടങ്ങിയിരിക്കാൻ പറയൂ. അവന് ഇപ്പോൾ തന്നെ ഒരു മഞ്ഞക്കാർഡുണ്ട്. അവനെ നിയന്ത്രിക്കൂ.. പ്ലീസ്' എന്നാണ് റഫറി മെസ്സിയോട് പറയുന്നത്. ഫൈനലിന്റെ രണ്ടാം പകുതിയിൽ ഗ്രൗണ്ടിലിറങ്ങിയ പരദേസ് വെറും ആറ് മിനിറ്റിനുള്ളിൽതന്നെ മഞ്ഞക്കാർഡ് വാങ്ങിയിരുന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ലഭിക്കേണ്ടിയിരുന്ന രണ്ടാമത്തെ മഞ്ഞക്കാർഡിൽ നിന്ന് പരദേസ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പിന്നാലെ ഫൈനൽ വിസിലിനുശേഷം സ്പാനിഷ് താരങ്ങളെ ആക്രമിക്കുകയും ചെയ്തു. പരദേസിനെതിരെ ഫിഫ അച്ചടക്കനടപടിയും സ്വീകരിച്ചു.
ഫൈനൽ വിസിലിനു പിന്നാലെ വിജയം ആഘോഷിക്കാൻ മൈതാനത്തേക്ക് ഓടിയ സ്പാനിഷ് താരങ്ങൾക്കിടയിൽ റോഡ്രിയെ, അർജന്റീന താരം നഹ്വെൽ മൊളീന അടിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. റോഡ്രി ഇത് ചോദ്യം ചെയ്തു. ഇതുകണ്ട എറിക് ഗാർസ്യ, മൊളീനയെ പിടിച്ചുമാറ്റാനെത്തി. പിന്നാലെ പരദേസ് എത്തി ഗാർസ്യയെ മർദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ ഗാവിയേയും പരദേസ്് കായികപരമായി തന്നെ നേരിട്ടു. പിന്നീട് ഇരു ടീമിലെയും താരങ്ങളും അർജന്റീന കോച്ച് ലയണൽ സ്‌കലോണിയും ചേർന്നാണ് താരങ്ങളെ പിടിച്ചു മാറ്റിയത്.
ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. 106-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് ടീമിന്റെ വിജയഗോൾ നേടിയത്. 2010-ന് ശേഷമുള്ള ടീമിന്റെ കിരീടനേട്ടമാണിത്.
Content Highlights: New referee camera footage from the Argentina vs Spain World Cup final has emerged., Referee Slavko Vincic asked Lionel Messi to control Leandro Paredes due to a yellow card., Paredes faces four charges from FIFA following post-match chaos., Donald Trump praised referee Slavko Vincic during the medal ceremony., Paredes recently returned to Boca Juniors and continued aggressive play.
Published: 19 Aug 2026, 05:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented