ഫിഫ ലോകകപ്പ് ക്വാർട്ടറിൽ പുറത്തായതിനു പിന്നാലെ നോർവെയിൽ തിരിച്ചെത്തിയ സ്‌ട്രൈക്കർ എർലിങ് ഹാലൻഡിന്റെ കൈയിലുണ്ടായിരുന്ന വസ്തു കണ്ട് ആളുകൾ ഞെട്ടി. ഏകദേശം 62,000 രൂപ വരുന്ന, ഒരു വിസ്‌കി കുപ്പി കെട്ടിപ്പിടിച്ചുനിൽക്കുന്ന രീതിയിലുള്ള, ഒരു മരപ്പട്ടിയുടെ ശില്പമാണ് കൈയിലുണ്ടായിരുന്നത്. ഇത് എന്റെ പിറകെ പോന്നതാണ് എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ഹാലൻഡ് ഇത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

To advertise here,

ടൂർണമെന്റിലെ ഇടവേളയിൽ ഡാലസിലെ പ്രശസ്തമായ വൈൽഡ് ബിൽസ് വെസ്റ്റേൺ സ്റ്റോർ ഹാലണ്ട് സന്ദർശിച്ചിരുന്നു. കടയിലൂടെ നടന്നു കാണുന്നതിനിടയിലാണ് അവിടെയുണ്ടായിരുന്ന വിചിത്രമായ ടാക്‌സിഡെർമി (മൃഗങ്ങളുടെ ചർമം ഉണക്കി രൂപമുണ്ടാക്കുന്ന കല) ശില്പങ്ങളിൽ ഹാലണ്ടിന്റെ കണ്ണുടക്കുന്നത്. അങ്ങനെയാണ് ഒരു ഗ്ലാസ് മദ്യക്കുപ്പി ൈകയിൽ പിടിച്ചിരിക്കുന്ന രീതിയിലുള്ള, 'വിസ്‌കി റാക്കൂൺ' എന്ന് അവിടെയുള്ളവർ വിളിക്കുന്ന ഈ മരപ്പട്ടി ശില്പത്തെ അദ്ദേഹം സ്വന്തമാക്കിയത്.

ഹാലൻഡിന്റെ സന്ദർശനത്തിൽ കടയുടമകൾ ആവേശഭരിതരാവുകയും ഹാലൻഡ് വന്ന ചിത്രം അവരുടെ വെബ്സൈറ്റിന്റെ ഹോംപേജിൽ പങ്കുവെക്കുകയും ചെയ്തു. പിന്നാലെ വെബ്സൈറ്റിൽ ഈ റാക്കൂൺ ശില്പങ്ങൾ നിമിഷനേരംകൊണ്ട് വിറ്റുതീർന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് ഓഡറുകളെത്തിയത്.