മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഓള് റൗണ്ടര്‍ താരങ്ങളായ കശ്വീ ഗൗതമും അന്നാബെല്‍ സതര്‍ലന്‍ഡും ലേലത്തില്‍ പോയത് രണ്ട് കോടി രൂപയ്ക്ക്. ഇന്ത്യന്‍ താരമായ കശ്വീ ഗൗതമിനെ ഗുജറാത്ത് ജയന്റ്സാണ് വിളിച്ചെടുത്തത്. ഓസ്ട്രേലിയന്‍ താരം അന്നാബെലിനെ ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി. അതേസമയം മലയാളി താരം സജന സജീവനെ മുംബൈ ഇന്ത്യന്‍സ് 15 ലക്ഷം രൂപയ്ക്ക് സ്വന്തം തട്ടകത്തിലെത്തിച്ചു.
ഇന്ത്യന്‍ ബാറ്ററായ വൃന്ദ ദിനേശിനെ 1.3 കോടി രൂപയ്ക്ക് യു.പി. വാരിയേഴ്സ് സ്വന്തമാക്കി. സൗത്ത് ആഫ്രിക്കന്‍ ബൗളറായ ഷബ്നിം ഇസ്മായിലിനെ 1.2 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും വിളിച്ചു. ഓസ്ട്രേലിയന്‍ ബാറ്റര്‍ ഫോബെ ലിച്ച്ഫീല്‍ഡിനെ ഒരു കോടി രൂപയ്ക്ക് ഗുജറാത്ത് ജയന്റ്സ് വിളിച്ചെടുത്തു.
10 ലക്ഷം രൂപ മാത്രമായിരുന്നു 20-കാരിയായ കശ്വീ ഗൗതമിന്റെ അടിസ്ഥാന വില. ഗുജറാത്തും യു.പി.യും കശ്വിക്കായി ലേലത്തില്‍ പങ്കെടുത്തിരുന്നു. യു.പി. വാരിയേഴ്സ് വിളിച്ചെടുത്ത 22-കാരിയായ വൃന്ദ ദിനേഷ് കര്‍ണാടകയുടെ ബാറ്ററാണ്.
രണ്ടാം വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യൂ.പി.എല്‍.) സീസണിനായുള്ള ലേലത്തില്‍ 165 താരങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ 104 പേരും ഇന്ത്യക്കാരാണ്. വിദേശികളായി 61 പേരും അസോസിയേറ്റ് രാജ്യങ്ങളില്‍നിന്നുള്ള 15 പേരുമാണ് മറ്റുള്ളവര്‍. ഒരു ടീമിന് പരമാവധി 30 പേരെയാണ് വിളിച്ചെടുക്കാനാവുക. ഇതില്‍ ഒന്‍പത് വിദേശികളെയാണ് അനുവദിക്കുക.
അടുത്ത വര്‍ഷം ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലാണ് വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍. ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ജയന്റ്സ്, യു.പി. വാരിയേഴ്സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നീ അഞ്ച് ടീമുകളാണ് സീസണില്‍ മാറ്റുരക്കുക.
ലേലത്തില്‍ പോയ മറ്റു താരങ്ങള്‍
- ഏക്ത ബിഷ്ട് (ഇന്ത്യ): 60 ലക്ഷം - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
- ജോര്‍ജിയ വെയര്‍ഹാം (ഓസ്ട്രേലിയ): 40 ലക്ഷം - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
- ലോറന് ചീറ്റ്ല് (ഓസ്ട്രേലിയ): 30 ലക്ഷം - ഗുജറാത്ത് ജയന്റ്സ്
- കെയ്റ്റ് ക്രോസ് (ഇംഗ്ലണ്ട്): 30 ലക്ഷം - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
- ഡാനി വ്യാട്ട് (ഇംഗ്ലണ്ട്): 30 ലക്ഷം - യു.പി. വാരിയേഴ്സ്
- മേഘ്ന സിങ് (ഇന്ത്യ): 30 ലക്ഷം - ഗുജറാത്ത് ജയന്റ്സ്
Content Highlights: womens premier league, kashvee gautam, malayali s sajana, wpl 2024 auction
Published: 09 Dec 2023, 06:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented