മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരം ജമ്മു കശ്മീർ പേസ് ബൗളർ ആഖ്വിബ നബിയെ ടീമിലെടുത്തതിനെ വിമർശിച്ച് മുൻതാരം വസീം ജാഫർ. അദ്ദേഹത്തെ പകരക്കാരന്റെ റോളിൽ അല്ലായിരുന്നു എടുക്കേണ്ടിയിരുന്നതെന്നും അല്ലാതെ തന്നെ ടീമിൽ ഇടം നേടാനുള്ള കഴിവുണ്ടെന്ന് തെളിയിച്ചതാണെന്നും വസീം ജാഫർ വ്യക്തമാക്കി. എന്നിരുന്നാലും ടീമിൽ ഇടം പിടിക്കാതിരിക്കുന്നതിനേക്കാൾ നല്ലത് വൈകിയാണെങ്കിലും ഇടം കണ്ടെത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാലെയിലും കൊളംബോയിലുമായി നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ബുംറയ്ക്ക് പൂർണ ഫിറ്റ്‌നസ് വീണ്ടെടുക്കാൻ കഴിയാതിരുന്നതോടെയാണ് ജമ്മു കശ്മീരിൽ നിന്നുള്ള പേസ് ബൗളറായ ആഖ്വിബ് ടീമിൽ ഇടം നേടിയത്. കഴിഞ്ഞ സീസണിൽ ജമ്മു കശ്മീരിന് രഞ്ജി ട്രോഫി കിരീടം നേടി കൊടുക്കുന്നതിൽ ആഖ്വിബിന്റെ പങ്ക് നിർണായകമായിരുന്നു. കഴിഞ്ഞ സീസണിൽ 60 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.
2026 ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്നു. അഞ്ച് മത്സരങ്ങൾ കളിച്ചെങ്കിലും വിക്കറ്റ് നേടാനായിരുന്നില്ല. ശ്രീലങ്കൻ പര്യടനത്തിനുപോയ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു ആഖ്വിബ് നാല് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. 1-0ത്തിന് ഇന്ത്യ എ പരമ്പര നേടുകയും ചെയ്തു.
Content Highlights: Wasim Jaffer argues Auqib Nabi deserved an initial squad spot rather than a replacement role., Auqib Nabi is the first cricketer from Jammu and Kashmir to earn a Test team call-up., Nabi's selection follows a stellar Ranji Trophy season with 60 wickets., Bumrah remains sidelined due to fitness issues for the Sri Lanka tour.
Published: 07 Aug 2026, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented