മസ്‌കറ്റ്: അണ്ടർ-19 ഏഷ്യാ കപ്പിൽ ഇന്ത്യയെ മൂന്ന് വിക്കറ്റിന് വീഴ്ത്തി പാകിസ്താൻ. 209 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 11 പന്ത് ശേഷിക്കെ വിജയം കണ്ടു. 108 പന്തിൽ 10 ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 100 റൺസെടുത്ത ഹംസ സഹൂറാണ് പാകിസ്താന്റെ വിജയശിൽപി.

To advertise here,

ഒരു ഘട്ടത്തിൽ പാകിസ്താൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എന്ന നിലയിലായിരുന്നു. ആറാം വിക്കറ്റിൽ ഹസ്‌നെയ്ൻ ദറിനെ കൂട്ടുപിടിച്ച് ഹംസ സഹൂർ 107 റൺസ് കൂട്ടുകെട്ടുണ്ടാക്കിയതാണ് മത്സരത്തിൽ നിർണായകമായത്. ഹസ്‌നെയ്ൻ 67 പന്തിൽ 38 റൺസ് നേടി.

നേരത്തെ സെഞ്ചുറി നേടിയ അർജുൻ രജ്പുതാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 85 പന്തിൽ 11 ഫോറും അഞ്ച് സിക്‌സും സഹിതം 107 റൺസാണ് അർജുൻ അടിച്ചെടുത്തത്. ആര്യവീർ സെവാഗിനും അൻവയ് ദ്രാവിഡിനും തിളങ്ങാനായില്ല. ആര്യവീർ 22 റൺസിനും അൻവയ് പത്ത് റൺസിനും പുറത്തായി. പാകിസ്താനായി അലി റാസ, റിസ്‌വാനുള്ള, നിഖാബ് ഷഫീഖ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.