മസ്‌കറ്റ്: അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാകിസ്താൻ വിജയിച്ചെങ്കിലും പാക് താരങ്ങളുടെ ഒരു അബദ്ധം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യൻ ഇന്നിങ്‌സിനിടെ പാകിസ്താൻ താരങ്ങൾ ഒരു ക്യാച്ച് കൈവിട്ടതാണ് സംഭവം.

To advertise here,

ഉയർന്നുപൊങ്ങിയ പന്ത് കൈപ്പിടിയിലൊതുക്കാൻ മൂന്ന് പാക് താരങ്ങൾ ഓടിയെത്തുകയായിരുന്നു. എന്നാൽ മൂന്നു പേരും പന്ത് പിടിച്ചില്ല. ഇന്ത്യൻ താരം ഔട്ടില് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഈ അബദ്ധം കണ്ട് ഡഗ്ഔട്ടിലുണ്ടായിരുന്നവർ വരെ ചിരിച്ചു.

44-ാം ഓവറിൽ മുഹമ്മദ് സയ്യാം എറിഞ്ഞ ലെങ്ത് ബോൾ നേരിട്ട കാവ്യ പട്ടേൽ ക്രീസിന് പുറത്തേക്കിറങ്ങി അടിക്കാൻ ശ്രമിച്ചു. എന്നാൽ പന്ത് ബാറ്റിൽതട്ടി ഉയർന്നുപൊങ്ങി. ക്യാച്ചെടുക്കാനായി സയ്യാമും ഫീൽഡർ ഉസ്മാൻ ഖാനും വിക്കറ്റ് കീപ്പർ ഹംസ സഹൂറും ഒരേ സമയം ഓടിയെത്തി. എന്നാൽ ആശയക്കുഴപ്പത്തിൽ ആരും ക്യാച്ചെടുത്തില്ല. പന്ത് നിലത്തുവീണു. തുടർന്ന് സഹതാരങ്ങളോട് സയ്യാം രോഷം പ്രകടിപ്പിക്കുകയും ചെയ്തു.