കറാച്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോൽവിക്ക് പിന്നാലെ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനെ രൂക്ഷമായി വിമർശിച്ച് മുൻതാരം വസീം അക്രം. ഏഴ് താരങ്ങളെ മാറ്റി ടീം അഴിച്ചുപണിതതിനെ കുറിച്ച് ബാബറിന് അറിവില്ലായിരുന്നുവെന്ന പ്രതികരണമാണ് വസീം അക്രത്തെ പ്രകോപിപ്പിച്ചത്. അതൊന്നും അറിയില്ലെങ്കിൽ നിങ്ങൾ അവിടെ എന്ത് ചെയ്യുകയായിരുന്നുവെന്നും കടല വിൽക്കാനാണോ ഇംഗ്ലണ്ടിൽ പോയതെന്നും വസീം അക്രം ചോദിച്ചു. ഞായറാഴ്ച നടന്ന ഒരു ചാരിറ്റി പരിപാടിക്കിടെയായിരുന്നു അക്രമിന്റെ പ്രതികരണം.
'എന്താണ് സംഭവിക്കുന്നതെന്ന് ക്യാപ്റ്റന് അറിയില്ലെങ്കിൽ അവിടെ എന്തോ ഗുരുതരമായ പ്രശ്‌നമുണ്ടെന്നാണ് അർത്ഥം. ഒരു ക്യാപ്റ്റൻ തന്റെ ടീമിനൊപ്പം നിൽക്കുന്നില്ലെങ്കിൽ, കളിക്കാർ അവരുടെ നൂറുശതമാനം നൽകില്ല. തനിക്ക് ഒന്നും അറിയില്ലെന്നാണ് ബാബർ അസം പറഞ്ഞത്. അവിടെ പിന്നെ എന്തായിരുന്നു ജോലി. കടല വിൽക്കാൻ പോയതായിരുന്നോ?'-വസീം അക്രം ചോദിച്ചു.
ബാബർ അസം ക്യാപ്റ്റൻസി ഏറ്റെടുക്കാൻ പാടില്ലായിരുന്നുവെന്ന് വസീം അക്രം പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ തോൽവിക്ക് ശേഷം അദ്ദേഹം സ്വയം ആ സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. 'ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, എനിക്ക് തെറ്റുപറ്റിയിരിക്കാം. എന്നാൽ എന്റെ അഭിപ്രായത്തിൽ, ബാബർ ക്യാപ്റ്റൻസി ഏറ്റെടുക്കരുതായിരുന്നു. രണ്ടാം ടെസ്റ്റിന് ശേഷം താൻ ഒരു കളിക്കാരനായി മാത്രം കളിക്കുമെന്ന് ബാബർ പറയണമായിരുന്നു'-വസീം അക്രം വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റിലും പാകിസ്താൻ ദയനീയമായി പരാജയപ്പെട്ടിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളിലെ തോൽവിക്ക് ശേഷം പാകിസ്താൻ ടീമിൽ വലിയ മാറ്റങ്ങളും വരുത്തി. എന്നാൽ മൂന്നാം ടെസ്റ്റിൽ ടോസ് ഇടുന്നതിനിടയിൽ ഇതിനെ കുറിച്ച് ബാബർ അസമിനോട് ചോദിച്ചപ്പോൾ ഇതിനെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു ബാബർ അസമിന്റെ മറുപടി.
Content Highlights: Wasim Akram criticized Babar Azam for claiming ignorance about PCB's decision to sack coaches and drop players mid-series., Akram stated that Babar should have refused or relinquished the captaincy after the second Test defeat., Shoaib Akhtar and Rashid Latif also slammed Babar's leadership, with Latif labeling him a 'dummy captain'.
Published: 21 Sept 2026, 07:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented