മുംബൈ: സിംബാബ്‌വെ പര്യടനത്തിലും ഏഷ്യൻ ഗെയിംസിലും വി.വി.എസ്. ലക്ഷ്മൺ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.
ഏഷ്യൻ ഗെയിംസ് നടക്കുന്ന അതേ സമയത്തുതന്നെയാണ് വെസ്റ്റ് ഇൻഡീസ് ടീം ഇന്ത്യയിൽ പര്യടനം നടത്തുന്നത്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ ടീമിനൊപ്പം ഉണ്ടായിരിക്കും. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിനെ ഏഷ്യൻ ഗെയിംസിനും സിംബാബ്‌വെ പര്യടനത്തിനുമുള്ള പരിശീലകനായി പരിഗണിക്കുന്നത്.
ജൂലായ് 23,25, 27 തീയതികളിലാണ് സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യൻ ടീമിന്റെ ട്വന്റി 20 മത്സരങ്ങൾ. തുടർന്ന് സെപ്റ്റംബർ 19 മുതൽ നാല് വരെ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ടീം പങ്കെടുക്കും.
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 17 വരെയാണ് വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനം.
ബിസിസിഐയുടെ സെന്റർ ഓഫ് എക്‌സലൻസിന്റെ തലവനായ ലക്ഷ്മൺ മുമ്പും ഇത്തരത്തിൽ പരിശീലക ചുമതല വഹിച്ചിട്ടുണ്ട്.
ഇതിനിടെ സിംബാബ്‌വെക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഏഷ്യൻ ഗെയിംസിൽ സഞ്ജു ടീമിൽ തിരിച്ചെത്തുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐപിഎല്ലിന്റെ അവസാന രണ്ട് സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രഭ്സിമ്രാൻ സിങിന് അവസരം നൽകുന്നതിന് വേണ്ടിയാണ് സിംബാബ്‌വെ പര്യടനത്തിൽനിന്ന് സഞ്ജുവിനെ മാറ്റിനിർത്തിയതെന്ന് ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു.
Content Highlights: VVS Laxman tipped to coach India for dual assignments in 2026., Gautam Gambhir to focus on the West Indies home series., Schedule details for Zimbabwe tour and Asian Games provided., Updates on Sanju Samson's exclusion and Prabhsimran Singh's inclusion.
Published: 07 Jul 2026, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented