മൊഹാലി: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. നാല് റൺസെടുക്കുന്നതിനിടയിൽ ഇന്ത്യക്ക് ശുഭ്മാൻ ഗിൽ, വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ആറ് പന്ത് നേരിട്ട് ഒരു റൺ നേടിയ ഗില്ലിനെ ജയ്‌ദെൻ സീൽസ്, ഷായ് ഹോപ്പിന്റെ കൈകളിലെത്തിക്കുകയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ വിരാട് കോലിയെ ജയ്‌ദെൻ ബൗൾഡാക്കി.
ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ പരമ്പര 2-0ത്തിന് നേരത്തെ സ്വന്തമാക്കിയിരുന്നു. രണ്ടാം ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടിയ ഗില്ലിന്റേയും സെഞ്ചുറി നേടിയ രോഹിതിന്റേയും മികവിൽ ഇന്ത്യ ചരിത്ര വിജയമാണ് സ്വന്തമാക്കിയത്.
Content Highlights: India lost both openers Shubman Gill and Virat Kohli early., India reached 4 runs with two quick dismissals by Jayden Seales., India already leads the series 2-0 after winning the first two matches.
Published: 03 Oct 2026, 02:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented