
നിഷിൻ: ഏഷ്യൻ ഗെയിംസ് സെമിയിൽ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടി ലങ്ക ഫീൽഡിങ് തിരഞ്ഞെടുത്തു. കൗമാരതാരം വൈഭവ് സൂര്യവംശിയും മലയാളി താരം സഞ്ജു സാംസണും ആദ്യപതിനൊന്നിലുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇതുവരെ ഒറ്റമത്സരംപോലും കളിക്കാതെയാണ് സെമിയിലെത്തിയത്. ജയിക്കുന്നവർ ഫൈനലിൽ പാകിസ്താനെ നേരിടും.
വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയുമായിരിക്കും ഓപ്പൺ ചെയ്യുക. സഞ്ജു വൺഡൗണായി ഇറങ്ങും. ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് പുറമേ ഇഷാൻ കിഷനും തിലക് വർമയും ബാറ്റർമാരായി ടീമിലുണ്ട്. ജസ്പ്രീത് ബുംറയാണ് ടീമിലെ ഒരേയൊരു പേസർ.
ഇന്ത്യൻ ടീം: വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, തിലക് വർമ്മ, ശിവം ദൂബെ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ
ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ കരുത്തുറ്റ ടീമിനെയാണ് ഇന്ത്യ ഗെയിംസിന് ഇറക്കിയത്. നിലവിലെ ചാമ്പ്യന്മാരായതിനാൽ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യതനേടിയിരുന്നു. എന്നാൽ, മഴമൂലം അഫ്ഗാനിസ്താനെതിരായ ക്വാർട്ടർ നടന്നില്ല. ഉയർന്ന റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ സെമിയിലെത്തി. ടി-20 റാങ്കിങ്ങിൽ ഇന്ത്യയാണ് ഒന്നാംസ്ഥാനത്ത്. ഇന്ത്യ കളിക്കുന്ന ഏതു മത്സരവും മഴമൂലം മുടങ്ങിയാൽ റാങ്കിങ്ങിന്റെ അനുകൂല്യം ടീമിന് ലഭിക്കും. സെമി മഴ മുടക്കിയാൽ ഇന്ത്യ ഫൈനലിലെത്തും.
Content Highlights: India vs Sri Lanka, 2nd Semi-Final
Published: 01 Oct 2026, 09:52 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented