ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തോല്‍വിയോടെ തുടക്കം. ആദ്യകളിയില്‍ ബറോഡ 62 റണ്‍സിന് കീഴടക്കി. ആദ്യം ബാറ്റുചെയ്ത ബറോഡ 50 ഓവറില്‍ നാല് വിക്കറ്റിന് 403 റണ്‍സ് നേടി കേരളത്തിനു മുന്നില്‍ കൂറ്റന്‍ ലക്ഷ്യമുയര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ 45.4 ഓവറില്‍ കേരളം 341 റണ്‍സിന് പുറത്തായി.
58 പന്തില്‍ 104 റണ്‍സോടെ മുഹമ്മദ് അസ്ഹറുദ്ദീന്‍ വീരോചിത പോരാട്ടം നടത്തിയിട്ടും കേരളത്തിന് വിജയത്തിലെത്താന്‍ കഴിഞ്ഞില്ല. എട്ട് ഫോറും എഴ് സിക്‌സും അടങ്ങുന്നതാണ് ഇന്നിങ്സ്.
ഓപ്പണിങ് വിക്കറ്റില്‍ രോഹന്‍ കുന്നുമ്മലും (65), അരങ്ങേറ്റക്കാരന്‍ അഹമ്മദ് ഇമ്രാനും (51) അര്‍ധസെഞ്ചുറികളോടെ 113 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മികച്ച തുടക്കം നല്‍കി. നായകന്‍ സല്‍മാന്‍ നിസാര്‍ (19), ഷോണ്‍ റോജര്‍ (27), ഷറഫുദ്ദീന്‍ (21) എന്നിവരും പൊരുതി.
ബറോഡയ്ക്കായി നിനാദ് റാത്വ (136) സെഞ്ചുറി നേടി. പാര്‍ഥ് കോലി (72), ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യ (80*), വിഷ്ണു സോളങ്കി (46) എന്നിവരും തിളങ്ങി.
Content Highlights: vijay hazare trophy kerala lost to baroda
Published: 24 Dec 2024, 08:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented