
റായ്പുര്‍: റോഡ് സുരക്ഷയുടെ ഭാഗമായുള്ള ട്വന്റി 20 ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഇന്ന് ഇന്ത്യ ലെജൻഡ്ജ്സ് വെസ്റ്റ് ഇന്‍ഡീസ് ലെജൻഡ്ജ്സിനെ നേരിടും. റായ്പുരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
രണ്ട് ഇതിഹാസ താരങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന മത്സരം കൂടിയാണിത്. ഇന്ത്യയെ സച്ചിന്‍ തെണ്ടുല്‍ക്കറും വെസ്റ്റ് ഇന്‍ഡീസിനെ ബ്രയാന്‍ ലാറയുമാണ് നയിക്കുന്നത്. കഴഞ്ഞ വര്‍ഷം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ ഏഴുവിക്കറ്റിന് ലാറയെയും സംഘത്തെയും കീഴടക്കിയിരുന്നു.
കരുത്തരായ ഇംഗ്ലണ്ടിനെ കീഴടക്കിയതിനുശേഷമാണ് വിന്‍ഡീസ് ഇന്ത്യയെ നേരിടുന്നത്. ഇംഗ്ലണ്ടിനോട് ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. പക്ഷേ പോയന്റ് പട്ടികയില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍. ആറുമത്സരങ്ങളില്‍ അഞ്ചിലും ഇന്ത്യ വിജയിച്ചു.
സച്ചിന്‍, യുവരാജ്, സെവാഗ്, യൂസഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍ തുടങ്ങിയ താരങ്ങള്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. മറുവശത്ത് ബാറ്റിങ്ങാണ് വിന്‍ഡീസിന്റെ കരുത്ത്
Content Highlights: Tendulkar and Lara to battle it out in quest for spot in final in Road Safety World Series
Published: 17 Mar 2021, 02:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented