കൊച്ചി: ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള മത്സരം സെപ്റ്റംബർ 23-ലേക്ക് മാറ്റി. സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരമാണ് പുതിയ തീയതിയിലേക്ക് പുനഃക്രമീകരിച്ചത്. ഫുട്ബോൾ ഇതിഹാസം റൊണാൾഡീന്യോ പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയാണ് മത്സരത്തിന്റെ തീയതി മാറ്റിയ വിവരം അറിയിച്ചത്. കൊച്ചിയിലെ മത്സരത്തിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2002 ലോകകപ്പ് ജേതാക്കളായ റൊണാൾഡീന്യോ, റിവാൾഡോ എന്നിവരുടെ വരവാണ് ഈ വമ്പൻ പോരാട്ടത്തിന്റെ പ്രധാന ആകർഷണം. ഇവർക്കൊപ്പം എഡ്മിൽസൺ ജോസ് ഗോമസ് ഡി മൊറായസ്, പൗലോ സെർജിയോ സിൽവെസ്ട്രെ ദോ നാസിമെന്റോ, ജിയോവാനി സിൽവ ഡി ഒലിവെയ്‌റ, ജെനിൽസൺ ആഞ്ചലോ ഡിസൂസ (ജൂനിയർ), പൗലോ സെർജിയോ റോസ (വിയോള), ഗോൾകീപ്പർ ഹ്യൂറെൽഹോ ദ സിൽവ ഗോമസ്, അലക്സാന്ദ്രെ ദ സിൽവ മരിയാനോ (അമാരൽ), ഗുസ്താവോ നെറി ഡി സാ ദ സിൽവ, റിക്കാർഡോ ഡി ഒലിവെയ്‌റ, ജോർജ്ജ് ഡി അമൊറിം കാമ്പോസ് (ജോർജീഞ്ഞോ), മാർസെലോ ഫെറെയ്‌റ ഫെർണാണ്ടസ് (കമാൻഡുകായ), എലിവെൽട്ടൺ ആൽവസ് റൂഫിനോ, എൽസൺ റൊഡ്രിഗസ് ഡി സൂസ, മാർക്കോസ് അന്റോണിയോ ഡി ലിമ (പാരാ), ഡിയോഗോ കോറിയ ഡി ഒലിവെയ്‌റ എന്നിവരടങ്ങുന്ന പ്രമുഖ താരനിര ബ്രസീലിനായി കൊച്ചിയിൽ പന്തുതട്ടും.
ഇന്ത്യൻ ഫുട്ബോളിന്റെ പ്രശസ്ത താരങ്ങളായ ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, സി.കെ. വിനീത്, കെ.ടി. ചാക്കോ തുടങ്ങിയവർ അണിനിരക്കുന്ന ശക്തമായ നിരയാണ് ഇന്ത്യൻ ഓൾ സ്റ്റാർസിനായി കളത്തിലിറങ്ങുന്നത്.
ഗാമൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസെഡ് ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവർ സംയുക്തമായാണ് ഈ അന്താരാഷ്ട്ര കായികമാമാങ്കം സംഘടിപ്പിക്കുന്നത്. ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നീ അഞ്ച് പ്രമുഖ അന്താരാഷ്ട്ര നഗരങ്ങളിലായി നടക്കുന്ന ബ്രസീൽ മുൻ താരങ്ങളുടെ ഗ്ലോബൽ ടൂറിലെ രണ്ടാമത്തെ മത്സരത്തിനാണ് കൊച്ചി സാക്ഷ്യംവഹിക്കുക.
Content Highlights: Brazil Legends vs Indian All Stars match rescheduled to September 23, Originally planned for September 20 at Jawaharlal Nehru International Stadium, Kochi,
Published: 03 Sept 2026, 06:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented